മോദി വിയര്‍ക്കുന്നു;എന്‍ഡിഎ തകർന്നു;വന്‍ കൊഴിഞ്ഞുപോക്ക്; ബിജെപിക്കെതിരെ ജെഡിയുവും,നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയിൽ പകുതിയും കൊഴിഞ്ഞു

ന്യുഡൽഹി:വീണ്ടും ഭരണത്തിൽ എത്താമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടി !എന്‍ഡിഎ തകർന്നു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ പുറത്തുപോയി.നാല്‍പ്പതിലേറെ പാര്‍ട്ടികള്‍ നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്ന സഖ്യമായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. എന്നാല്‍ ഇന്ന് ഒട്ടേറെ കക്ഷികള്‍ സഖ്യം വിട്ടു. 16 പാര്‍ട്ടികളാണ് അടുത്തിടെയായി എന്‍ഡിഎ വിട്ടുപോയത്. ഇനിയും ചിലര്‍ മുന്നണി വിടാനിരിക്കുന്നു ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ ജെഡിയു ബിജെപി നിലപാടിനെതിരെ രംഗത്തുവന്നിരിക്കുന്നു. തിരിച്ചടികളുടെ വാര്‍ത്തയാണ് മോദിയും അമിത് ഷായും അടുത്തിടെയായി കേട്ടുകൊണ്ടിരിക്കുന്നത്.പുറത്തുനിന്ന് പിന്തുണച്ച പലരും മടി കാണിക്കുന്നു.അസമിലെ സഖ്യം പോയി,എതിര്‍പ്പുമായി ജെഡിയു,തമിഴ്‌നാട്ടില്‍ ആരുമുണ്ടായേക്കില്ല. മോദിയും കൂട്ടരും വിയർക്കുന്നു.

കേരളത്തില്‍ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ആര്‍എസ്പി (ബോള്‍ഷെവിക്) എന്നിവര്‍ ഇന്ന് എന്‍ഡിഎയില്‍ ഇല്ല. ബിഡിജെഎസ് ഏത് സമയവും പോകാം എന്ന മട്ടിലാണ്. തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളില്‍ ഒന്നും എന്‍ഡിഎയോട് ആഭിമുഖ്യം പുലര്‍ത്തുന്നില്ല. പുറത്തുനിന്ന് പിന്തുണച്ചിരുന്ന എഐഎഡിഎംകെ സംവരണ വിഷയത്തില്‍ ഉടക്കിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഡിഎംകെ, ഡിഎംഡികെ, പിഎംകെ എന്നിവര്‍ ഓരോ വഴികള്‍ തേടിയത് എന്‍ഡിഎ സഖ്യസാധ്യതകള്‍ തളര്‍ത്തി. മുന്നാക്ക സംവരണ നീക്കം ബിജെപിക്ക് തിരിച്ചടിയായത് തമിഴ്‌നാട്ടിലാണ്. എഐഎഡിഎംകെ ഉടക്കി നില്‍ക്കുന്നു. ബിഹാറില്‍ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ആര്‍എല്‍എസ്പി, വികാസ്ശീല്‍ ഇന്‍സാന്‍ എന്നീ പാര്‍ട്ടികളാണ് സഖ്യം വിട്ടുപോയത്. കശ്മീരില്‍ പിഡിപിയും എന്‍ഡിഎയെ കൈവിട്ടു. വാതിലില്‍ നില്‍ക്കുന്നവര്‍ മഹാരാഷ്ട്രയിലെ ശിവസേന, യുപിയിലെ അപ്‌ന ദള്‍, മേഘാലയയിലെ എന്‍പിപി എന്നിവരെല്ലാം ഏത് സമയവും പുറത്തുപോകും എന്ന മട്ടിലാണ്. പുതിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. പ്രതിപക്ഷത്ത് ഒട്ടേറെ പാര്‍ട്ടികള്‍ സഖ്യസാധ്യത തേടുകയും ചെയ്യുന്നു. എങ്കിലും അപശബ്ദങ്ങള്‍ പ്രതിപക്ഷത്തും വില്ലന്‍ വേഷമിടുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പൗരത്വ ബില്ല് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനത്തും ബിജെപി വിരുദ്ധ വികാരമുണ്ടാകാന്‍ ബില്ല് കാരണമായി. ബില്ലിനെ എതിര്‍ത്ത് ജെഡിയുവും രംഗത്തെത്തിയിരിക്കുന്നു. പ്രതിഷേധക്കാര്‍ക്കൊപ്പം പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ജെഡിയു.modi rss

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ജെഡിയു ഇക്കാര്യം തീരുമാനിച്ചത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു പ്രതിനിധികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ജെഡിയു-ബിജെപി സീറ്റ് വിഭജനം പൂര്‍ത്തിയായിരിക്കെയാണ് ഇത്. ബിഹാറില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന ആര്‍എല്‍എസ്പി സഖ്യം വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ജെഡിയു കൂടെയുണ്ട് എന്നതാണ് ബിജെപിക്ക് ബിഹാറിലുണ്ടായിരുന്ന ആശ്വാസം. എന്നാല്‍ ഏത് സമയവും സഖ്യം വിട്ടേക്കാമെന്ന തോന്നലുണ്ടാക്കുകയാണ് ജെഡിയു.

പൗരത്വ ബില്ല് തന്നെയാണ് അസം ഗണ പരിഷത്ത് എന്‍ഡിഎ വിടാന്‍ കാരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഏറ്റവും ശക്തരായ സഖ്യകക്ഷിയായിരുന്നു അസം ഗണപരിഷത്ത്. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ വിട്ടതിന്റെ ക്ഷീണം മാറും മുമ്പാണ് എജിപി മുന്നണി വിട്ടത്. ആന്ധ്രയിലും സാധ്യതയില്ല ദക്ഷിണേന്ത്യയിലും ബിജെപിക്ക് ഇക്കാര്യത്തില്‍ തിരിച്ചടിയാണ്.modi

ആന്ധ്രയില്‍ എന്‍ഡിഎ സഖ്യത്തിലായിരുന്ന ടിഡിപി സഖ്യം വിട്ടു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച വിഷയമാണ് എന്‍ഡിഎ വിടാന്‍ ടിഡിപിയെ പ്രേരിപ്പിച്ചത്. ബിജെപി വാക്ക് പാലിച്ചില്ലെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറയുന്നു. എന്‍ഡിഎയില്‍ ഉണ്ടാകില്ല ഇന്ന് പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന നേതാവാണ് ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആദ്യ അടി ആന്ധ്രയില്‍ നിന്നായിരുന്നു. തെലുങ്ക് സിനമാ താരം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി, കര്‍ണാടക പ്രജ്ഞാവന്ത ജനത എന്നിവരും എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. മഹാരാഷ്ട്രയിലും ബംഗാളിലും തിരിച്ചടി മഹാരാഷ്ട്രയിലെ സ്വാഭിമാന പക്ഷ എന്‍ഡിഎ വിട്ടു. ശിവസേന സഖ്യത്തിന്റെ വാതിലില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഏത് സമയവും പുറത്തുപോകുമെന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ഗൂര്‍ഖ മുക്തി മോര്‍ച്ചയും ബിജെപി സഖ്യം വിട്ടു. തുടര്‍ച്ചയായ തിരിച്ചടികളാണ് എന്‍ഡിഎക്ക് ലഭിക്കുന്നത്.

പ്രതിപക്ഷത്ത് എടുത്തുകാട്ടാന്‍ ഒരു നേതാവില്ല എന്നതായിരുന്നു എന്‍ഡിഎയുടെയും ബിജെപിയുടെയും പ്രധാന ആക്ഷേപം. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്‍പ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. പക്ഷേ ബിജെപി പക്ഷത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്.

Top