പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസുകാരന്‍ ഒളിവില്‍; അറസ്റ്റ് ചെയ്യാനാവാതെ പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ പോയെന്ന് പോലീസ്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാനാകാത്ത സ്ഥിതിയിലാണ് പോലീസ്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരകായ പ്രവീണാണ് ബോംബെറിഞ്ഞത്. നാല് ബോംബുകളാണ് ഇയാള്‍ സ്റ്റേഷന് നേരെ എറിഞ്ഞത്.

പ്ലാസ്റ്റിക് കവറില്‍ കൊണ്ടുവന്ന ബോംബുകള്‍ പ്രവീണ്‍ എറിയുകയായിരുന്നു. പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് ബോംബുകള്‍ സി.പി.എമ്മിന്റെ റാലിക്ക് നേരെയും എറിഞ്ഞിരുന്നു. വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് പ്രവീണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയാണ് പ്രവീണ്‍. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് നടന്ന സംഘര്‍ഷത്തിനിടെയാണ് പോലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നിലാണ് ബോംബുകള്‍ വീണത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Top