മുപ്പത് -മുപ്പത്തഞ്ച് വർഷം തരൂ ,ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കാന്‍ ബി.ജെ.പി തയ്യാർ :അമിത് ഷാ

ന്യൂഡൽഹി:മുപ്പത്  മുപ്പത്തഞ്ച് വര്‍ഷം തുടര്‍ച്ചയായ ഭരണം ബിജെപിയ്ക്ക് കിട്ടിയാൽ മോദി ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുമെന്ന് ബിജെപി പ്രസിഡണ്ട്  അമിത്ഷാ.ശത്രുക്കളും വിരോധികളും പ്രചരിപ്പിക്കുന്നതല്ല സത്യമെന്നും അതുപോലെയല്ല കാര്യങ്ങളെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമാണുള്ളതെന്നും വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ ആസാമില്‍ നടപ്പില്‍ വരുത്തിയ ദേശിയ പൗരത്വ പട്ടിക രാജ്യ വ്യാപകമായി നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ഉറപ്പു നല്‍കിയ കാര്യങ്ങള്‍ പൂര്‍ണ്ണാര്‍ഥത്തില്‍ നടപ്പിലാക്കാന്‍, മുമ്പ് കോണ്‍ഗ്രസിന് ലഭിച്ച പോലെ പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെ ഒരു മുപ്പത്-മുപ്പത്തിയഞ്ച് വര്‍ഷം തുടര്‍ച്ചയായ ഭരണം ബി.ജെ.പിക്ക് കിട്ടണം. ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം രാജ്യരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കി. ഇതിന്റെ ഭാഗമായി ആസാമിലെ 40 ലക്ഷത്തോളം നുഴഞ്ഞ് കയറ്റക്കാരെ പുറത്താക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുവാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, രാജ്യരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സാധാരണ തെരഞ്ഞെടുപ്പായി കാണരുതെന്നും, എന്ത് വില കൊടുത്തും വിജയിക്കേണ്ടതുണ്ടെന്നും അമിത് ഷാ പ്രവര്‍ത്തകരോടായി പറഞ്ഞു.

Latest
Widgets Magazine