ടിപി വധക്കേസ് അട്ടിമറിക്കൽ വി.ടി.ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം.ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കും

കോട്ടയം:വി.ടി.ബല്‍രാം കുടുക്കിലാകുന്നുവോ ?ഒരു ക്രിമിനൽ ആക്ടിവിറ്റി മനസ്സിലായിട്ടും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി അത് പോലീസിനെ അറിയിക്കാതിരുന്നത് കുറ്റകരമല്ലേ ? ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബല്‍റാമിന്റെറെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കില്‍ ബല്‍റാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഐഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്നു തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ഇരുമുന്നണികളും ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്നു തെളിഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ സിപിഐഎം വോട്ടു കിട്ടിയെന്ന കെ. മുരളീധരന്റെ പ്രസ്താവനയും ഇപ്പോഴത്തെ ബല്‍റാമിന്റെ പ്രസ്താവനയും അതിന്റെ തെളിവാണ്. ബിജെപിയെ എതിര്‍ക്കാന്‍ കേരളത്തില്‍ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും ലയിച്ച് ഒന്നാകണം.

ആദര്‍ശ രാഷ്ട്രീയം പറയുന്ന എ.കെ. ആന്റണിയും മഹിളാ കോണ്‍ഗ്രസ് നേതൃത്വവും ഇപ്പോഴത്തെ സംഭവങ്ങളെപ്പറ്റി മൗനം പാലിക്കുന്നത് ദുരൂഹമാണ്. കേസുമായി മകനു ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതാണ് എ.കെ. ആന്റണിയുടെ മൗനത്തിന് കാരണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ക്ക് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നും കുമ്മനം പറഞ്ഞു.

Top