ഇവിടെ എല്ലാവരും ഇവളുടെ ആള്‍ക്കാരാണെന്ന് നിരാശ പ്രകടിപ്പിച്ച് നീരജ് മാധവ്; നമ്മുടെ ആള്‍ക്കാര്‍ ഇപ്പോള്‍ വരുമെന്ന് ആശ്വസിപ്പിച്ച് മഞ്ജു; വിവാഹ സല്‍ക്കാര വേദിയില്‍ നടന്നത് രസകരമായ കാഴ്ച്ച

നടന്‍ നീരജ് മാധവിന്റെ വിവാഹം പാരമ്പര്യ രീതിയിലാണ് നടന്നത്. പുലര്‍ച്ചയ്ക്ക് തന്നെ തുടങ്ങിയ വേളി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, പേളി മാണി, അപര്‍ണ ബാലമുരളി തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ദീപ്തിയുടെ കൂടെ ജോലിചെയ്യുന്നവരായിരുന്നു ചടങ്ങില്‍ വന്നവരില്‍ ഭൂരിഭാഗവും. നീരജിന്റെ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ കുറവായിരുന്നു. മഞ്ജു വേദിയില്‍ നില്‍ക്കുമ്പോള്‍ നീരജ് പരാതി ബോധിപ്പിച്ചു. ‘മഞ്ജു ചേച്ചി, ഇവിടെയുള്ള ഒട്ടുമിക്ക ആളുകളും ഇവളുടെ ഇന്‍ഫോ പാര്‍ക്കിലുള്ളവരാണ്. നമ്മുടെ ആളുകളെയൊന്നും കാണാനില്ലല്ലോ’. ഇതിന് ചിരിച്ചുകൊണ്ടാണ് മഞ്ജു മറുപടി നല്‍കിയത്. ‘നമ്മുടെ ആള്‍ക്കാര്‍ ഇപ്പോള്‍ വരും’ മഞ്ജു പറഞ്ഞു. ഞങ്ങള്‍ ശബ്ദം കൊണ്ടല്ല കരുത്ത് തെളിയിക്കുന്നതെന്ന് നീരജ് സദസ്സിലിരിക്കുന്നവര്‍ക്ക് മറുപടി നല്‍കി.

Latest
Widgets Magazine