നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു.

നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിച്ചത്. ഫലം പ്രഖ്യാപനം സംബന്ധിച്ച് നിലനിന്ന അനിശ്ചിതാവസ്ഥ സുപ്രീം കോടതി ഉത്തരവോടെ നീങ്ങും.

Latest
Widgets Magazine