ദുല്‍ഖറിനെ അറിയാല്‍ വിക്കിപീഡിയ നോക്കേണ്ടി വന്നു; ദുല്‍ഖര്‍ ചിത്രത്തിലെ നായിക വെളിപ്പെടുത്തുന്നു

ദുല്‍ഖര്‍ സല്‍മാനെ വിക്കിപീഡിയ നോക്കി മനസിലാക്കിയ നായിക. ആരാണെന്നറിയുമോ? ദുല്‍ഖറിന്റെ ചിത്രമായ സോളോയിലെ നായികയായ നേഹ ശര്‍മ്മയാണ് കഥാനായിക. ലൊക്കേഷനിലെത്തുന്നതിനു രണ്ടു ദിവസം മുന്‍പു വരെ നായകനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് നായിക നേഹ ശര്‍മ്മ പറയുന്നത്. രണ്ടു ദിവസം മുന്‍പ് വിക്കി പീഡിയ നോക്കുമ്പോഴാണ് തന്റെ നായകന്‍ തെന്നിന്ത്യയിലെ മികച്ച യുവനടനാണെന്ന് അറിഞ്ഞത്.

ദുല്‍ഖറിന്റെ ബിജോയ് നമ്പ്യാര്‍ ചിത്രമായ സോളോയിലാണ് നേഹ നായികയായി എത്തിയത്. ചിത്രത്തില്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും നായകന്‍ ആരെന്ന് അറിയില്ലായിരുന്നു. ഷൂട്ടിംഗിന് പോകുന്നതിനു രണ്ടു ദിവസം മുന്‍പാണ് താരത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ദുല്‍ഖറിനോടൊപ്പം ജോലി ചെയ്യുവാന്‍ കഴിയുകയെന്നത് മികച്ചൊരു അനുഭവം തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന് പറ്റിയ നടനാണ് ദുല്‍ഖര്‍. തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണെന്നത് നിസംശയം പറയാം. ശരിക്കും താന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടയാണ് സംവിധായകനെ സമീപിച്ചത്. എന്നാല്‍ ആ ചിത്രം നടന്നില്ല. അടുത്ത സിനിമയെടുക്കുന്നതിനിടയില്‍ അദ്ദേഹം തന്നെ വിളിച്ചു. കഥ കേട്ടയുടന്‍ തന്നെ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നേഹ പറയുന്നു.

Top