നെവര്‍ ലെറ്റ് യു ഗോ; ആന്‍ഡ്രിയയും സിദ്ധാര്‍ത്ഥും പ്രണയിക്കുന്നു

Andrea-Jeremiah-Never-Let-You-Go-Mp3-Download

തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെറമിയയും നടന്‍ സിദ്ധാര്‍ത്ഥും പ്രണയിക്കുകയാണ്. സിനിമയില്‍ അല്ല കെട്ടോ, ആല്‍ബത്തിലൂടെയാണ് ഇരുവരും പ്രണയനിമിഷങ്ങള്‍ കൈമാറുന്നത്. വീഡിയോ ആല്‍ബം പുറത്തിറങ്ങി. നെവര്‍ ലെറ്റ് യു ഗോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ഡ്രിയ തന്നെയാണ്. പൃഥ്വീ ചന്ദ്രശേഖറും ആന്‍ഡ്രിയയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികളും സംഗീതവും എഴുതിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലെ സജീവസാന്നിദ്ധ്യമായ ആന്‍ഡ്രിയ മികവുറ്റ ഒരു ഗായിക കൂടിയാണ്. തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആന്‍ഡ്രിയയുടെ മുന്‍പ് പുറത്തിറങ്ങിയ വീഡിയോ ആല്‍ബങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top