പുതിയ രൂപത്തില്‍ ആയിരത്തിന്റെ കറന്‍സി വരുന്നു; നോട്ട് ക്ഷാമത്തിന് പരിഹാരമായി മാര്‍ച്ചില്‍ വിതരണം തുടങ്ങും

നോട്ട് പിന്‍വലിക്കലിന്റെ കെടുതികളില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല എന്ന് തന്നെ കരുതണം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം വന്ന രണ്ടായിരത്തിന്റെ നോട്ട് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. നോട്ടുകള്‍ ചെലവാക്കാനാവാതെ ജനം കുഴങ്ങുമ്പോള്‍ കള്ളനോട്ടുകളുടെ വന്‍തോതിലുള്ള പ്രചാരണവും അധികാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇന്ന് നേരിടുന്ന കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ 1000 രൂപ നോട്ടുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും.. പുതിയ രൂപത്തിലുള്ള 1000 രൂപ നോട്ടുകളുടെ വിതരണം മാര്‍ച്ചിലുണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ത്തന്നെ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാല്‍, 500 രൂപ നോട്ടുകളുടെ ഡിമാന്റ് വന്‍തോതില്‍ വര്‍ധിച്ചതോടെ, 1000-ന്റെ അച്ചടി വൈകിപ്പിക്കേണ്ടി വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ 1000 രൂപ നോട്ടുകള്‍ എന്നുമുതല്‍ക്ക് വിപണിയിലെത്തുമെന്ന് ഇനിയും സൂചനയില്ല. മാര്‍ച്ചിലെത്തുമെന്ന് പറയുന്നുണ്ടെങ്കിലും നോട്ടുകളുടെ ക്ഷാമം നേരിടാതിരിക്കാന്‍ വേണ്ടമുന്‍കരുതലെടുത്തശേഷം മാത്രമേ വിതരണം ആരംഭിക്കൂ എന്നാണ് സൂചന. 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ചശേഷം കേന്ദ്രം 2000-ന്റെ നോട്ടുകളാണ് ആദ്യം പുറത്തിറക്കിയത്. ഏറെക്കുറെ ഉപയോഗശൂന്യമായി സാധാരണക്കാരന്റെ പക്കല്‍ 2000 രൂപ നോട്ടുകള്‍ പെട്ടതോടെ, സര്‍ക്കാര്‍ 500 രംഗത്തിറക്കി.

ജനുവരി 27-ലെ കണക്കനുസരിച്ച് 500-ന്റെയും 2000-ന്റേതുമുള്‍പ്പെടെ എല്ലാ നോട്ടുകളുമായി വിപണിയിലുള്ളത് 9,92 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്. എന്നാല്‍, വിപണിയിലുള്ള 5000ന്റെയും 2000ന്റെയും നോട്ടുകളുടെ മൂല്യം പുറത്തുവിടാന്‍ റിസര്‍വ് ബാങ്കധികൃതര്‍ തയ്യാറായിട്ടില്ല. ഫെബ്രുവരി 20 മുതല്‍ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50000 രൂപയായി ഉയര്‍ത്തിയതോടെ ബാങ്കിങ്ങില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഏറെക്കുറെ ഇല്ലാതായി.

പുതിയ 1000 രൂപ നോട്ടുകള്‍ വരുന്നതോടെ നോട്ട് പ്രതിസന്ധി പൂര്‍ണമായും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, 2000 രൂപ നോട്ടുകളുടെ വിതരണവും അനായാസമാകും. പിന്‍വലിച്ച നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിയെങ്കിലും അതിന്റെ യഥാര്‍ഥ കണക്കുകള്‍ ആര്‍ബിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇല്ലാതായ കള്ളപ്പണം എവിടെ എന്ന ചോദ്യവും ബാക്കിയായി. നോട്ട് പിന്‍വലിക്കലിന്റെ ഭാരം പൂര്‍ണമായി ഇല്ലാതാകുന്നതിന് 1000 രൂപ നോട്ടുകള്‍ രംഗത്തുവരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top