11 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പിതാവിന്റെ കയ്യില്‍ നിന്ന് ചൂടുവെള്ളത്തില്‍ വീണു; നില ഗുരുതരം

അച്ഛന്റെ കയ്യില്‍ നിന്ന് ഊര്‍ന്ന് ചൂടുവെളളത്തില്‍ വീണ പതിനൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പൂനെ സ്വദേശി മുഹമ്മദ് സാജിര്‍ ഷെയ്ഖിന്റെ ആണ്‍ കുഞ്ഞാണ് ഇയാളുടെ കയ്യില്‍ നിന്ന് വഴുതി ചൂടുവെള്ളത്തില്‍ വീണത്.സാജിറിന്റെ അഞ്ചാമത്തെ കുഞ്ഞിനാണ് അപകടം പറ്റിയത്. കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ എണ്ണ തേപ്പിച്ച ശേഷം കുളിപ്പിക്കുന്നതിന് മുന്‍പായി വെയില്‍ കൊള്ളിക്കാന്‍ പോകവെയായിരുന്നു അപകടം.കുളിപ്പിക്കാനായി ചൂടാക്കിയ വെള്ളത്തിലേക്കാണ് ഇയാളുടെ കയ്യില്‍ നിന്ന് കുട്ടി ഊര്‍ന്ന് വീണത്. ബക്കറ്റില്‍ നിന്ന് പൊടുന്നനെ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സാജിറിനും പൊള്ളലേറ്റു.കുഞ്ഞിന്റെ ശരീരത്തില്‍ ഉടന്‍ തണുത്ത വെള്ളം ഒഴിച്ച ശേഷം പൂനെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശികളാണ് സാജിറും കുടുംബവും. ഇദ്ദേഹം പൂനെയില്‍ അറബി അദ്ധ്യാപകനായി ജോലി ചെയ്തുവരികയാണ്.

Top