മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി !..സന്തോഷവാര്‍ത്ത പങ്കുവെച്ച് ദിലീപ്

കൊച്ചി: ദിലീപ്-കാവ്യ താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷവാര്‍ത്ത ദിലീപ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

“പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”-ദിലീപ് കുറിച്ചു.

2016ലായിരുന്നു മലയാള സിനിമയുടെ മികച്ച താര ദമ്പതികളായ ദിലീപ്- കാവ്യ വിവാഹം. കാവ്യയുടെ ബേബി ഷവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top