എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ ശ​ബ​രി​മ​ല മേല്‍ശാന്തി

വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ബ​രി​മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യി മം​ഗ​ല​ത്ത് അ​ഴ​ക​ത്ത് മ​ന എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി അ​നീ​ഷ് ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തു​മാ​യി ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും മേ​ൽ​ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ​ബ​രി​മ​ല ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി സ്‌​ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രു​ക​ളി​ൽ​നി​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്ക് ന​റു​ക്കു വീ​ണ​ത്. തൃ​ശൂ​ർ കൊ​ട​ക​ര സ്വ​ദേ​ശി​യാ​ണ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി. മാ​ളി​ക​പ്പു​റ​ത്ത് 12 പേ​രു​ക​ളാ​ണ് ന​റു​ക്കി​ടാ​നു​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ലം മൈ​നാ​ക​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് അ​നീ​ഷ് ന​മ്പൂ​തി​രി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഷ​പൂ​ജ​യ്ക്കു​ശേ​ഷം ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ഇ​ള​മു​റ​ക്കാ​രാ​യ സൂ​ര്യ​വ​ർ​മ​യും ഹൃ​ദ്യ വ​ർ​മ​യു​മാ​ണ് മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​ത്ത​ത്.

Latest
Widgets Magazine