മറ്റൊരു ഭൂമിയെയും സൂര്യനെയും കണ്ടെത്തി; ജീവന്റെ തുടിപ്പിനും സാധ്യതയെന്ന് നാസ

വാഷിങ്ടന്‍: ഭൂമിക്കു പുറത്തും ജീവന്റെ തുടിപ്പുകളുണ്ടാകുമെന്ന സാധ്യതകള്‍ സജീവമാക്കി നാസയുടെ പുതിയ കണ്ടുപിടുത്തം. സൗരയൂഥത്തിനു സമാനമായി ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴു ഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയാണു ജീവന്റെ വിദൂര സാധ്യതകളെ കണ്ണിനുമുന്നിലെത്തിച്ചത്. ഭൂമിയില്‍നിന്നും നാല്‍പതു പ്രകാശവര്‍ഷത്തിനപ്പുറമാണു സൗരയൂഥത്തിനു സമാനമായ രീതിയില്‍ ഒരു നക്ഷത്രത്തെ കറങ്ങുന്ന ഗ്രഹങ്ങള് കണ്ടെത്തിയത്. ട്രാപിസ്റ്റ് വണ്‍ എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റും ഏഴു ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്.

വലിപ്പത്തിലുള്ള കുറവും തണുപ്പുമാണു സൂര്യനെ അപേക്ഷിച്ച് ഈ ചെറിയ നക്ഷത്രത്തിന്റെ പ്രത്യേകത. കറങ്ങുന്ന മൂന്നു ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവനു സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണു വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകുന്നതിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നു. സൂര്യന്റെ എട്ടുശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്. 10 ട്രില്ല്യണ്‍ വര്‍ഷമാണ് ആയുസ്സ്. അതായത് സൂര്യന്‍ അങ്ങ് അവസാനിച്ചാലും ട്രാപിസ്റ്റ് കോടാനുകോടി വര്‍ഷം നിലനില്‍ക്കുമെന്ന് സാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top