‘ഫേസ്ബുക്കും’ തമന്നയെ ഒഴിവാക്കി; ഫെയ്‌സ്ബുക്കിലെ ബാഹുബലി സ്റ്റിക്കേര്‍സ് ഉപഭോക്താക്കൾക്ക് പ്രിയപെട്ടതാകുന്നു

ഫെയ്‌സ്ബുക്കില്‍ ബാഹുബലി സ്റ്റിക്കേര്‍സ് തരംഗമാകുകയാണ്. കട്ടപ്പയെയും ബാഹുബലിയെയയും ഭല്ലാലദേവയെയും പ്രേക്ഷകര്‍ കമന്റുകളായി പോസ്റ്റ് ചെയ്യുന്നു. ശിവഗാമിയും കാലകേയനും നാസര്‍ അവതരിപ്പിച്ച ബിജലദേവന്‍ വരെ സ്റ്റിക്കറിലുണ്ട്. അവിടെയും തമന്നയുടെ അവന്തികയെ ഒഴിവാക്കിയിരിക്കുന്നു.

ബാഹുബലി 2വില്‍ തമന്നയുടെ കഥാപാത്രമായ അവന്തികയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ നടന്നിരുന്നു. തമന്നയും വിഷയത്തില്‍ പ്രതികരണവുമായി എത്തി. മാത്രമല്ല നടിക്കെതിരെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ ഫെയ്‌സ്ബുക്കില്‍ നിന്നും തമന്നയെ നീക്കം ചെയ്തിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കര്‍ ഇടംപിടിക്കുന്നത്. അവിടെയും ബാഹുബലി ചരിത്രം സൃഷ്ടിച്ചു.

Top