പുതിയ 100 രൂപ നോട്ട് എത്തി

ഓറഞ്ച് നിറത്തില്‍ 200 രൂപയും, പിങ്ക് നിറത്തില്‍ 2000, നീല നിറത്തില്‍ 50 രൂപയും എത്തിയതിനുപിന്നാലെ 100 രൂപയും പുതിയ രൂപത്തിലും വര്‍ണ്ണത്തിലും എത്തി. വയലറ്റ് നിറത്തിലാണ് 100 രൂപയുടെ വരവ്. പുതിയ 100 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് പുതിയ നോട്ടുകള്‍. നമ്പര്‍ പാനലുകളില്‍ E എന്നെഴുതിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് പുതിയ നോട്ടുകള്‍ പുറത്തിറങ്ങുക. ഗുജറാത്തിലെ പത്താനിലെ ചവിട്ടുപടിയുള്ള കിണറായ റാണി കി വാവിന്റെ ചിത്രത്തോടെയാണ് പുതിയ നോട്ടുകള്‍ ഇറക്കിയിരിക്കുന്നത്. ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള നൂറു രൂപ നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിവുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല.

Latest
Widgets Magazine