ന്യൂ ഇന്ത്യ അഷ്യൂറന്‍സ് ഓഹരി വില്‍പനയിലേക്ക്

കൊച്ചി: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യൂറന്‍സ് പ്രഥമ ഓഹരി വില്പന നടത്തുന്നു. 2017 നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വില്‍പന നവംബര്‍ 3ന് അവസാനിക്കും. 5 രൂപ മുഖ വിലയുള്ള ഓഹരികള്‍ക്ക് 770 മുതല്‍ 800 രൂപ വരെയാണ് വില നിശ്ചയിച്ചിരിയ്ക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്കും അര്‍ഹരായ ജീവനകാര്‍ക്കും 30 രൂപയുടെ ഇളവ് നല്‍കുന്നുണ്ട്.
ന്യൂ ഇന്ത്യ അഷ്യൂറന്‍സിന്‍റെ ഓഹരി വില്പന നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ബി.എസ്.ഇ ലിമിറ്റഡിലും ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.
24,000,000 പുതിയ ഓഹരിക്കു പുറമെ 96,000,000 ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ പ്രക്രിയയിലായി മൊത്തം 120,000,000 ഓഹരികളുടെ വില്‍പനയാണ് ആദ്യ ലക്ഷ്യം. കൊടക് മഹീന്ദ്ര, ആക്സിസ് കാപിറ്റല്‍ ലിമിറ്റഡ്, ഐ.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്, നൊമ്യൂറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പനയുടെ ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

Top