വിദേശ ജോലിക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ

ബഹറിൻ:  വിദേശികള്ക്കുള്ള ലെവി എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. നിലവില്‍ തദ്ദേശീയരേക്കാള്‍ എണ്ണത്തില്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രം ഈടാക്കുന്ന ലെവിയാണ് അടുത്ത വര്‍ഷം മുതല്‍ എല്ലാ വിദേശികള്‍ക്കും ബാധകമാക്കുന്നത്. സ്വകാര്യ മേഖലയില്‍ വിദേശികളുടെ നിയമനം നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം.

വിദേശികളെ നിയമിക്കുന്നതോടെ ചെലവു കൂടുമെന്നതിനാല്‍ തദ്ദേശീയരെ കൂടുതലായി നിയമിക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കള്‍ നിര്‍ബന്ധിതരാകും. വിദേശികളുടെ അവസരമാകും ഇതോടെ നഷ്ടമാകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു പോകുന്ന വിദേശികള്‍ ആശ്രിത ലെവി അടയ്ക്കുന്നതു നിര്‍ബന്ധമാക്കി. ആശ്രിത ലെവി പ്രാബല്യത്തിലായ തീയതി മുതല്‍ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം വരെയുള്ള കാലത്തേക്കുള്ള ആശ്രിത ലെവിയാണ് ഇത്തരക്കാര്‍ അടയ്‌ക്കേണ്ടത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. നിലവില്‍ ഓരോ ആശ്രിതരുടെയും പേരില്‍ പ്രതിമാസം 100 റിയാലാണു ലെവി.

ഇത് 2018 ജൂലൈ മുതല്‍ 200 റിയാലായും 2019 ജൂെലെ മുതല്‍ 300 റിയാലായും 2020 ജൂെലെ മുതല്‍ 400 റിയാലായും കൂട്ടും.

സൗദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികളുടെ പേരില്‍ 2018 ജനുവരി ഒന്നു മുതല്‍ പ്രതിമാസം 300 റിയാലും 2019 ജനുവരി മുതല്‍ 500 റിയാലും 2020 ജനുവരി മുതല്‍ 700 റിയാലും ലെവി നല്‍കേണ്ടിവരും.

സൗദി ജീവനക്കാരേക്കാള്‍ കൂടുതലാണു വിദേശികളുടെ എണ്ണമെങ്കില്‍ ഇതു യഥാക്രമം 400, 600, 800 റിയാലാകും. സൗദിക്കാരായ തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശ തൊഴിലാളികള്‍ക്ക് നിലവില്‍ പ്രതിമാസം 200 റിയാല്‍ എന്ന നിരക്കില്‍ വര്‍ഷം 2,400 റിയാലാണ് ഇപ്പോള്‍ നല്‍കേണ്ടത്.

Top