സമയപരിധിയില്ലാതെ സംസാരിക്കാം; മൊബൈല്‍ വോയിസ് കോള്‍ നിരക്ക് കുറക്കുന്നു

ദ രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറക്കാനൊരുങ്ങി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി).

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ആണ് ട്രായ് കുറക്കാൻ പോകുന്നത്.

നിലവിൻ 14 പൈസയാണ് ഈ ഇനത്തിൽ ടെലികോം കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.

ഇത് 10 പൈസയിൽ താഴെയാക്കി കുറക്കാനാണ് ട്രായ് ആലോചിക്കുന്നത്. അങ്ങനെയാണെങ്കില്‍ വോയ്‌സ് കോളുകളുടെ നിരക്ക് കുറയാനും സാധ്യതയുണ്ട്.

ഈ മേഖലയിലേക്ക് റിലയൻസ് ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഏത് നെറ്റ് വർക്കിലേക്ക് വിളിക്കാനുള്ള പ്ലാനുകളാണ് നൽകുന്നത്.

എന്നാൽ മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് നേടിയിരുന്നത്.

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ എയര്‍ടെല്‍ കഴിഞ്ഞവര്‍ഷം ഐയുസി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടി രൂപയാണ്.

മാത്രമല്ല നിലവില്‍ ഈടാക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രായ് ചെയര്‍മാന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെയാണ് ട്രായ് നിരക്കു കുറക്കാൻ തയ്യാറെടുക്കുന്നത്.

Latest
Widgets Magazine