ബ്രിട്ടനിൽ നഴ്സുമാർക്ക് വീണ്ടും സുവർണ്ണാവസരം-ഐഇഎൽടിഎസ് വേണ്ട

ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സുമാർക്ക് ഐഇഎൽടിഎസ് വേണ്ട .ഇത് ജോലിക്കായി പുതിയ സുവർണ്ണാവസരം ഒരുക്കുകയാണ് .എൻഎംസിയിലെ പൊളിച്ചെഴുത്തിലൂടെ ഒരുപാട് പേർക്ക് ബ്രിട്ടനിൽ ജോലി ലഭിക്കുക എളുപ്പമാവുകയാണ് . പരിശീലനം ലഭിച്ചിട്ടുള്ള നഴ്സുമാർക്കും മിഡ്വൈഫുമാർക്കും നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ബദൽ ഓപ്ഷനുകളാണ് നൽകുന്നത്.രാജ്യാന്തര ഇംഗ്ലീഷ് ടെസ്റ്റ് സിസ്റ്റം (ഐഇഎൽടിഎസ്) കൂടാതെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇറ്റി) മുഖേനയാണ് ഇത്തരക്കാരെ അംഗീകരിക്കുന്നത്. ഇത് നഴ്സുമാർക്കും മിഡ്വൈഫുകൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷ കഴിവ് തെളിയിക്കാൻ ബദൽ മാർഗ്ഗം എന്നാണ് എൻഎംസി വ്യക്തമാക്കുന്നത്.യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്സുമാർക്കും മിഡ്വൈഫിനും ഇപ്പോൾ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും പുതിയ മാർഗ്ഗം കൂടുതൽ പേർക്ക് ബ്രിട്ടനിലെത്തി ജോലി ചെയ്യുവാൻ സൗകര്യമൊരുക്കുന്നുവെന്നാണ് എൻഎംസി അവകാശപ്പെടുന്നത്.ബ്രിട്ടനു പുറത്തു നിന്നും പരിശീലനം നേടിയിട്ടുള്ള നഴ്സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ എൻഎംസി പുറത്തുവിട്ടു. നടപ്പുവർഷം നവംബർ ഒന്നു മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുന്നത്.

അതായത് അടുത്ത നവംബർ ഒന്നു മുതൽ എൻഎംസിയിൽ റജിസ്ട്രേഷൻ ലഭിക്കാൻ എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് ഏഴുബാൻഡ് വേണം എന്ന നിബന്ധനയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. നിലവിലുള്ളതുപോലെ ഐഇഎൽടിഎസ് നാലു വിഷയങ്ങളിലും ഏഴുബാൻഡ് ഉള്ളവർക്ക് തുടർന്നുള്ള റജിസ്ട്രേഷൻ ലഭിക്കും. എന്നാൽ മേലിൽ ഐഇഎൽടിഎസ് ഇല്ലാത്തവർക്ക് പുതിയ യോഗ്യതപരീക്ഷയായ ‘ഒഇടി‘ യാണ് എഴുതുന്നതെങ്കിൽ ബി ഗ്രേഡ് ( reading, writing, listening and speaking) ലഭിച്ചാലും എൻഎംസി അംഗീകരിക്കും.കൂടാതെ ഇംഗ്ളീഷ് മാതൃഭാഷയായ ഒരു രാജ്യത്തുനിന്നുള്ള ആളാണെങ്കിൽ അല്ലെങ്കിൽ ഇംഗ്ളീഷ് ഉപയോഗ രാജ്യങ്ങളിൽ കുറഞ്ഞത് രണ്ടു വർഷം റജിസ്ട്രേഷനോടു കൂടി ജോലിചെയ്തുവെന്ന് തെളിയിച്ചാലും ഇത്തരക്കാർക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന് (ഭാഷാ പരീക്ഷ) വിധേയരാവേണ്ട ആവശ്യമില്ല. ഐഇഎൽടിഎസ് എന്ന കടമ്പയേക്കാൾ HCS പരീക്ഷ എളുപ്പമാകുമെന്നാണ് എൻഎംസി തന്നെ പറയുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള ആർക്കും ‘ഒഇടി‘ പാസാവാൻ എളുപ്പമാണെന്നു ചുരുക്കം. ഉദാഹരണത്തിന് ഇംഗ്‍ളീഷ് ഭാഷ മുഖ്യമായിട്ടുള്ള രാജ്യങ്ങളായ Antigua and Barbuda,Australia,The Bahamas,Barbados,Belize,Canada,Dominica,Grenada,Guyana,Jamaica,New Zealand,St Kitts and Nevis,St Lucia,St Vincent and the Grenadines,Trinidad and Tobago,The United States of America എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പുതിയ നിയമപ്രകാരം യുകെയിൽ കുടിയേറാനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top