അര്‍ജന്റീന പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ സ്ത്രീകളുടെ തുണിയുരിഞ്ഞ് പ്രതിഷേധം

ബ്യൂണസ് ഐറിസ്: സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പടരുന്നതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീ കൂട്ടായ്മയില്‍ നഗ്ന പ്രതിഷേധം. അലറി വിളിച്ചു കൊണ്ടു ബ്യൂണസ് ഐറിസിലെ പ്രസിഡന്റ് പാലസിന് മുന്നില്‍ പൂര്‍ണ്ണമായും വസ്ത്രം ഉപേക്ഷിച്ച് പ്രതിഷേധിച്ചത് 100 ലധികം സ്ത്രീകളായിരുന്നു.അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരിക്കുന്നു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം സുന്ദരിമാര്‍ പൊടുന്നനെ തുണിയുരിഞ്ഞ് നടക്കുകയും പ്രതിഷേധ പൂര്‍വം ഉച്ചത്തില്‍ കരയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്ഇതിന് ദൃക്‌സാക്ഷികളായവര്‍ക്ക് ഇതൊരിക്കലും മറക്കാനാവാത്ത കാഴ്ചയായി.അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ കാസ റോസ്ദയിലാണീ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം അരങ്ങ് തകര്‍ത്തത്. ആര്‍ട്ടിസ്റ്റിക് ഫോഴ്‌സ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആണിതിന് നേതൃത്വം നല്‍കിയിരിക്കുന്നത്.ഫെമിനിസ്റ്റുകള്‍ ജൂണ്‍ മൂന്നിന് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായിട്ടാണിത് നടത്തിയിരിക്കുന്നത്. fem 3
പരിപാടിയില്‍ പങ്കെടുത്ത 120 സ്ത്രീകളും വിവസ്ത്രരായി കൊട്ടാരത്തിന് മുന്നിലെ കോര്‍ട്ടുകളില്‍ പ്രതിഷേധപൂര്‍വം ശബ്ദമുയര്‍ത്തിയിരുന്നു. ലിംഗാധിഷ്ഠിത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന വനിതകള്‍ക്ക് രാജ്യത്ത് നല്ല സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അര്‍ജന്റീനയില്‍ സമീപകാലത്ത് വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ 25 മണിക്കൂര്‍ കൂടുന്തോറും അര്‍ജന്റീനയില്‍ ഓരോ സ്ത്രീയെന്ന വീതം നിയമവിരുദ്ധമായി കൊല്ലപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള ഹാഷ് ടാഗായ ‘FemicidioEsGenocidio” സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.FEMNIO സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധത്തിന്റെ നൂറ് കണക്കിന് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു.പീഡനത്തിരകളാകുന്ന സ്ത്രീകളെ തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നും തങ്ങള്‍ എല്ലായ്‌പോഴും നിലനില്‍ക്കുന്നുവെന്നുമായിരുന്നു ഈ പ്രതിഷേധത്തില്‍ പങ്കെടുത്തവരിലൊരാളായ ക്ലൗഡി അകുന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തില്‍ വൈകാരികമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും തങ്ങളുടെ കാലത്ത് ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ പോലും സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ് പ്രായമായ സ്ത്രീകള്‍ പ്രതിഷേധത്തിനിടെ കരഞ്ഞിരുന്നുവെന്നും ക്ലൗഡിയ വെളിപ്പെടുത്തുന്നു.fem -2

അനേകം വഴിയാത്രക്കാര്‍ നോക്കി നില്‍ക്കുമ്പോഴാണ് ഓരോരുത്തരായി എത്തി യുവതികള്‍ വസ്ത്രം ഉരിഞ്ഞു മാറ്റിയത്. അതിന് ശേഷം പാലസ് ഓഫ് കോര്‍ട്ട്‌സിന് മുന്നിലെ പ്‌ളാസാ ഡേ മായോവില്‍ ഒത്തുകൂടിയ 120 സ്ത്രീകള്‍ എഴുന്നേറ്റ് നിന്ന ശേഷം അലറി വിളിച്ചു പ്രതിഷേധിച്ചു. ആര്‍ട്ടിസ്റ്റിക് ഫോഴ്‌സ് ഓഫ് കമ്യൂണിക്കേറ്റീവ് ഷോക്ക് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലിംഗാനുപാതത്തില്‍ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ‘ഫെമിനിഷിഡിയോ എസ് ജെനോസിഡിയോ’ എന്ന ഹാഷ്ടാഗില്‍ പ്രതിഷേധത്തിന് വ്യാപക പ്രചരണവും സംഘം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ അനേകം ദൃശ്യങ്ങളും വീഡിയോകളുമാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടത്.പലരും വൈകാരികമായാണ് പരിപാടിയില്‍ പ്രതികരിച്ചത്. പുരുഷന്മാരില്‍ നിന്നും മറ്റും പീഡനമേല്‍ക്കേണ്ടി വന്നിരുന്ന തങ്ങളുടെ കാലത്ത് അതിനെതിരേ ഇതുപോലെ ഒരു കൂട്ടശബ്ദം മുഴങ്ങിയിരുന്നില്ല എന്നായിരുന്നു പ്രതിഷേധത്തില്‍ പങ്കെുടത്ത പ്രായമായ ചില സ്ത്രീകള്‍ പ്രതികരിച്ചത്.

Latest
Widgets Magazine