വിവാഹ വാഗ്ദാനം നൽകി റേപ്പ് ചെയ്യാം?!. നിയമത്തെ വെല്ലുവിളിക്കുന്ന സ്ത്രീവിരുദ്ധതയെ പൊളിച്ചടുക്കി രശ്മി നായർ

കോട്ടയം: സ്ത്രീ സമൂഹത്തിന് മൊത്തം അപമാനകരമായ പുതിയ റേപ് തിയറിയുമായി ശ്രദ്ധ പിടിക്കാൻ എത്തിയ പ്രവാസി സ്തീക്ക് എതിരെ ചുംബന സമര നായിക രശ്മി നായർ രംഗത്ത്. സാമൂഹ്യ-സാംസ്കാരിക ,രാഷ്ട്രീ രംഗത്ത് അടുത്ത കാലത്തായി സജീവമായി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലുകൾ നടത്തുന്ന രശ്മി നായർ ആണ് പരിപൂർണ്ണമായ ‘സ്ത്രീവിരുദ്ധ നടപടിക്ക് എതിരെ അതിശക്തമായി രംഗത്ത് വന്നിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം പീഡനമാകില്ലെന്ന  സുനിത ദേവദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്    ‘ കിടിലൻ  മറുപടിയുമായി രശ്മി ആര്‍ നായര്‍  എത്തിയിരിക്കുന്നത് ‘ചീപ്പ്   പബ്ളിസ്റ്റി തന്ത്രത്തിനായി ഇറക്കുന്ന   ഇത്തരം ‘ക്രിമിനൽ ചിന്തകളേയും സ്ത്രീവിരുദ്ധതയേയും നിയമപരമായി നേരിടണമെന്നും സോഷ്യൽ ആക്ടിവിസ്റ്റുകളുടേയും സ്ത്രീപക്ഷ വാദികളുടേയും ആവശ്യം . സുനിത തന്റെ പോസ്റ്റില്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്ന് രശ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത് . ആയിരം തവണ സമ്മതത്തോടെ തുടര്‍ന്ന് വരുന്ന ലൈംഗികബന്ധം ആയിരത്തി ഒന്നാമത്തെ തവണ സമ്മതമില്ലാതെ ആയാല്‍ അത് ബലാത്സംഗമാകുമെന്ന് രശ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സമ്മതത്തോടെ ലൈംഗിക ബന്ധം തുടർന്നതിനു ശേഷം ” സമ്മതമല്ലാതെ ലൈംഗിക ബന്ധം ‘ നടത്തിയാൽ റേപ് ആകുമെന്ന നിയമം നിലനിൽക്കെ ‘ ഇരയെ പീഡിപ്പിക്കുന്നതും അവഹേളിക്കുന്നതും ആണെന്നും ബലാൽസംഗ കേസുകളിലെ ഇരകളെ വേട്ടയാടുന്നതും ആണെന്നും നിയമവിദക്തർ നിരീക്ഷിച്ചു. അടുത്ത കാലത്ത് പീഡനത്തിൽ ഇരയാക്കപ്പെട്ടവരെ മാനസികമായി വേട്ടയാടുന്നതാണ് ഇത്തരം പോസ്റ്റുകൾ എന്നും അതിനാൽ ഇവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ വകുപ്പ് ഉണ്ടെന്നും നിയമപണ്ഡിതർ വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പരപരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തെ പീഡനവുമായി താരതമ്യം ചെയ്തു റേപ്പിനെ ന്യായീകരിക്കുന്ന സുനിതാ ദേവദാസിന്റെ ലേഖനം എല്ലാ തല്‍പര കക്ഷികളും ഷെയര്‍ ചെയ്തു ആഘോഷിക്കുന്നുണ്ട്.സുനിത സ്ത്രീകളോട് സംവദിക്കുന്ന രീതിയിലാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത് പക്ഷെ സ്നേഹത്തോടെ പറയട്ടെ സുനിതാ താങ്കള്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്.

വിവാഹവും സെക്സും തമ്മില്‍ ബന്ധമൊന്നുമില്ല അതുകൊണ്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ലൈംഗീക ബന്ധങ്ങളേയും ചൂഷണങ്ങളെയും കുറിച്ചുള്ള സുനിതയുടെ കാഴ്ചപ്പാട് എന്നെ അതിശയിപ്പിക്കുന്നു . ലൈംഗീക ബന്ധം നടക്കുന്ന സമയത്ത് ബലം പ്രയോഗിക്കാതെ സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന എല്ലാ ബന്ധങ്ങളും പീഡനം ആകില്ല എന്ന കാഴ്ചപ്പാടിനെ കുറിച്ചാണ് പറഞ്ഞു വന്നത്. സുനിത മനസിലാക്കേണ്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. ആയിരം തവണയോ പത്തു വര്‍ഷമോ ഒരു സ്ത്രീയുമായി സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു വന്ന ഒരാള്‍ അതേ സ്ത്രീയെ തന്നെ റേപ് ചെയ്ത കേസിലെ പ്രതിയാകുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള തികഞ്ഞ അറിവില്ലായ്മ ആ കുറിപ്പില്‍ തുടക്കം മുതല്‍ അവസാനം വരെയുണ്ട്.
1. MLA വിന്സന്റ് പ്രതിയായ കേസിനെ കുറിച്ചുള്ള വാദത്തില്‍ ആണ്. പത്തു വര്‍ഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടര്‍ന്ന് വരുന്ന ഒരു ലൈംഗീക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാല്‍ അത് ബലാല്‍സംഗമാണ് , അങ്ങനെയൊരു സാഹചര്യത്തില്‍ ഇരയുടെ പ്രതിയുമായുള്ള പൂര്‍വകാല ബന്ധം പരിശോധിക്കുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് മാത്രമല്ല നിയമപരമായി അനുവദനീയം അല്ലാത്ത കാര്യവുമാണ്. വിവാഹം ബന്ധം വേര്‍പിരിഞ്ഞ തന്റെ രണ്ടു കുട്ടികളെ പ്രസവിച്ച സ്ത്രീയുമായി പോലും സമ്മതമില്ലാതെ ലൈംഗീക ബന്ധത്തിന് ശ്രമിച്ചാല്‍ അത് ബലാല്‍സംഗം ആണ്. സമ്മതമില്ലാതെ ഭാര്യയെ ലൈംഗീക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്കൃത ലോകം കുറ്റക്രിത്യമായാണ് കാണുന്നത്, അപ്പോള്‍ മുന്‍പ് പ്രണയിച്ചു എന്നൊക്കെ ഇരയോ പ്രതിയോ സ്ഥിരീകരിക്കാത്ത ഒരു ഊഹാപോഹം വച്ച് ആ റേപ്നെ വെറും പ്രണയ വഞ്ചനയാക്കി ന്യായീകരിക്കാനുള്ള ശ്രമം ഒരു സ്ത്രീ നടത്തുന്നു എന്നത് കൊണ്ട് സ്ത്രീവിരുദ്ധം അല്ലാതാകില്ല.
2. പ്രലോഭനത്തില്‍ കൂടിയോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയോ ഭീഷണിപ്പെടുതിയോ അധികാരം ഉപയോഗിച്ചോ ഒരു തികഞ്ഞ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തിന് നേടിയെടുക്കുന്ന സമ്മതത്തിനു യാതൊരു നിയമ സാധുതയും ഇല്ല അത് നിയമത്തിനു മുന്നില്‍ ബലാല്‍സംഗമാണ് . അധ്യാപകനോ സ്ഥാപനമേധാവിയോ രക്ഷകര്‍ത്താവോ നേടിയെടുക്കുന്ന സമ്മതത്തെ കുറിച്ചാണ് പറഞ്ഞത്. വിവാഹ ശേഷം സ്ത്രീയുടെ രക്ഷാകര്‍ത്താവായി പുരുഷന്‍ മാറുന്ന ഒരു സമൂഹത്തില്‍ വിവാഹം കഴിക്കാം എന്ന വാഗ്ദാനം ഒരു സമ്മതത്തോടെയുള്ള ബലാല്‍സംഗത്തിന് തക്കതായ കാരണം തന്നെയാണ് . അവിടെ പുരുഷന്‍ ശിക്ഷിക്കപ്പെടുന്നത് വിവാഹത്തില്‍ നിന്നും പിന്മാറിയതിന് അല്ല മറിച്ചു വ്യാജമായി നിര്‍മ്മിച്ചെടുത്ത ഈ “കണ്‍സെന്റ്‌” മൂലമാണ് എന്ന് മനസിലാക്കുക. ഇനി വിവാഹ ശേഷം സ്ത്രീ പുരുഷന്റെ രക്ഷകര്‍ത്താവായി മാറുന്ന സമൂഹം വരുമ്പോള്‍ നമുക്ക് ഇതിന്റെ സാധുതയെ പറ്റി ചര്‍ച്ചചെയ്യാം , നിയമവും ഒഴിവാക്കാം.
“പ്രിയപ്പെട്ട സ്ത്രീകളേ…. നിങ്ങളാരും അയാള്‍ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്” എന്നാണു സുനിത പറയുന്നത് . പ്രിയപ്പെട്ട സുനിതേ, Dont advice the women not to get raped tell the men not to rape .

Top