മുസ്ലിം സ്ത്രീകള്‍ നെയില്‍പോളിഷ് ഇടരുത്, പകരം മെഹന്ദി; നഖം വെട്ടുകയുമരുത്, ലഖ്‌നൗ മദ്രസയുടെ പുതിയ ഫത്വയിങ്ങനെ…

ലഖ്നൗ: ലഖ്‌നൗയിലെ മുസ്ലീം സ്ത്രീകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍. സ്ത്രീകള്‍ നഖം വെട്ടാനോ നെയില്‍ പോളീഷ് ഉപയോഗിക്കാനോ പാടില്ല. ഇത് രണ്ടും ഇസ്ലാം വിരുദ്ധമാണ്. ദിയോബന്ദിലെ ഇസ്ലാമിക സെമിനാരിയായ ദാരൂള്‍ ഉലൂം ആണ് പുതിയ ഫത്വ പുറത്തിറക്കിയിരിക്കുന്നത്.

നെയില്‍ പോളീഷിന് പകരം സ്ത്രീകള്‍ മെഹന്ദി ഉപയോഗിക്കാമെന്നാണ് ദാരുള്‍ ഉലൂം അംഗം മുഫ്തി ഇഷാരര്‍ ഗൗറ പറയുന്നത്. സ്ത്രീകള്‍ കണ്‍പുരികങ്ങള്‍ പറിക്കുന്നതും ഷേപ്പ് ചെയ്യുന്നതും നിരോധിച്ച് ഇതിന് മുമ്പും ഫത്വ പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ ഷഹരന്‍പുര്‍ ജില്ലയിലുള്ള ദിയോബന്ദിലെ ദാരുള്‍ ഉലും രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top