തടവുകാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ലഭിക്കാന്‍ പോകുന്നത് സെക്‌സ്

വിക്ടോറിയ: ഇത്തരത്തിലുള്ള പുതുവര്‍ഷ സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചാല്‍ ഏത് കുറ്റവാളിയും ഒന്ന് നന്നാവാന്‍ ശ്രമിച്ചേക്കും. പുതുവര്‍ഷത്തില്‍ അമ്പരപ്പിക്കുന്ന സമ്മാനമാണ് ഓസ്‌ട്രേലിയയിലെ ഒരു ജയിലിലെ മര്യാദക്കാരായ തടവുകാരെ കാത്തിരിക്കുന്നത്. ‘സെക്‌സ്’ ആണ് മര്യാദക്കാരായ തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കാണ് ലൈംഗികബന്ധത്തിന് അവസരം നല്‍കുന്നത്. ലൈംഗികബന്ധത്തിന് അനുമതി ലഭിച്ചവരെയും ഒരു ലൈംഗിക പങ്കാളിയെയയും പ്രത്യേക മുറിയിലാക്കിയാണ് ഇതിന് അവസരം നല്‍കുന്നത്. എത്ര തടവുകാര്‍ക്ക് ജയിലിലെ ഈ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. സമീപ വര്‍ഷങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. ഈ സമ്മാനം പ്രതീക്ഷിച്ചിട്ടാണോ എന്തോ കൂടുതല്‍ കുറ്റവാളികള്‍ നല്ല നടപ്പിലാണ്. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് അപൂര്‍വസമ്മാനം പ്രഖ്യാപിച്ച ജയില്‍ സ്ഥിതി ചെയ്യുന്നത്. ഇതുമാത്രമല്ല, നല്ല നടപ്പുകാര്‍ക്ക് ലൈംഗികബന്ധം സമ്മാനം നല്‍കുന്നതിന് പുറമെ കുടുംബാംഗങ്ങളുമായും കുട്ടികളുമായും കൂടിക്കാഴ്ചയ്ക്കും അവസരം നല്‍കും. സമ്മാനം പ്രഖ്യാപിച്ചതില്‍ പിന്നെ വിക്ടോറിയ ജയിലിലെ തടവുകാരില്‍ ഭൂരിപക്ഷവും നല്ല നടപ്പിലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Latest
Widgets Magazine