ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി…

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജേന്ദ്രനഗർ ഹൂഡ പാർക്കിന് സമീപം ബുധനാഴ്ച്ചയാണ് സംഭവം.ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. പരിസരം വ‍ൃത്തിയാക്കുന്നതിനെത്തിയ ഒരു തുണിയിൽ പൊതിഞ്ഞ് റോഡരികിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.കുഞ്ഞ് പട്ടിണി മൂലം മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാജേന്ദ്രനഗർ ഇൻസ്പെക്ടർ ജി സുരേഷ് പറഞ്ഞു. പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കകുകയാണ്.

Latest
Widgets Magazine