സിനിമകള്‍ പരാജയം; പുതിയ സംരഭവുമായി കത്രീന

കത്രീനയുടെ അഭിനയ ജീവിതം പൂര്‍ണമായും പരാജയമായി മാറിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപെടാന്‍ നടി പുതിയ മാര്‍ഗത്തിലേക്ക് കടന്നിരിക്കുകയാണ്. അഭിനയത്തിന് പുറമെ ഒരു നിര്‍മാതാവിന്‍റെ വേഷം അണിയാനുള്ള തയ്യാറെടുപ്പിലാണ് കത്രീന എന്നാണ് പുതിയ വാര്‍ത്തകള്‍.

സിനിമ നിര്‍മാണം വ്യത്യസ്തമായി തോന്നുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഇതില്‍ കൂടുതല്‍ താല്‍പര്യം തോന്നുകയാണെന്നുമാണ് കത്രീന പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ ഇക്കാര്യം താന്‍ മനസില്‍ തന്നെ കൊണ്ടു നടക്കുന്നതാണ്. എങ്ങനെയെങ്കിലും അത് ചെയ്യുമെന്നാണ് കത്രീനയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സല്‍മാന്‍ ഖാന്‍റെ നായികയായി ‘ടൈഗര്‍ സിന്ദാ ഹൈ’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കത്രീന ഇപ്പോള്‍. അതിനിടെ കത്രീനയുടെ സിനിമകളെല്ലാം പരാജയമായതിനെ തുടര്‍ന്ന് മുന്‍ കാമുകിയെ രക്ഷിക്കാനുള്ള ശ്രമമായി സല്‍മാന്‍ ഖാന്‍ നിര്‍ബന്ധിച്ച് ചെയ്യുന്ന സിനിമയാണ് ടൈഗര്‍ സിന്ദാ ഹൈ എന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Top