ന്യൂസ് 18 മാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമം; ലല്ലു വാ തുറക്കാത്തത് എന്തെന്ന് സോഷ്യൽ മീഡിയ

മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ഒന്നായ ന്യൂസ് 18 ലെ മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകനായ എസ് ലല്ലുവിനെതിരെ സോഷ്യൽ മീഡിയയിൽ സ്വരങ്ങൾ ഉയരുന്നു.

എന്തുകൊണ്ടാണ് ലല്ലു ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.

ഇങ്ങനെ ചോദ്യങ്ങൾ ഉയരാനും ഒരു കാരണമമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത മറ്റുള്ളവരെപ്പോലെ അല്ല ലല്ലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന ആൾ. അങ്ങനെ ഒരാള്‍, സ്വന്തം സ്ഥാപനത്തിൽ ഒരു ആത്മഹത്യാശ്രമം നടക്കുകയും തനിക്കെതിരെ കേസ് വരികയും ചെയ്താൽ പ്രതികരിക്കുക സ്വാഭാവികമല്ലേ.

ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം. അറിയാത്തവരോട് ഒന്നും പറയാനില്ല… ഇങ്ങനെ ഒരു പോസ്റ്റ് മാത്രമാണ് എസ് ലല്ലു തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്നത്. സാധാരണ പോസ്റ്റുകൾക്ക് ആയിരത്തിനും രണ്ടായിരത്തിനും മേലെ ലൈക്കുകളും പ്രതികരണങ്ങളും കിട്ടുമ്പോൾ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത് വെറും നാന്നൂറിൽപ്പരം പേരാണ്.

Latest
Widgets Magazine