ആദ്യം പോണ്‍വീഡിയോ കാണിക്കും; പിന്നെ ലൈംഗികമായി പീഡിപ്പിക്കും; സ്‌കൂള്‍ അധ്യാപകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

അധ്യാപനത്തിലുപരി വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പര്യം കാണിക്കുന്ന ചില അധ്യാപകരുടെ വാര്‍ത്തകള്‍… ഇപ്പോഴിതാ കര്‍ണാടകയിലെ തുംകൂരിലും സമാനമായത് സംഭവിച്ചു. പോണ്‍വീഡിയോ കാണിച്ച് പെണ്‍കുട്ടികളെ വരുതിയിലാക്കിയശേഷം പീഡിപ്പിച്ചിരുന്ന ദയാനന്ദ മൂര്‍ത്തി എന്ന അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അദ്ധ്യാപകന്‍ ഏതാനും മാസമായി പോണ്‍ വീഡിയോ കാണിച്ച് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി വരികയായിരുന്നു.അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്്തിരുന്നു.കുട്ടികള്‍ ഒരിക്കല്‍ സ്‌കൂള്‍ അധികൃതരോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോള്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് സംഭവം കണ്ട ഒരു അദ്ധ്യാപിക വിവരം കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു. വിവരമറിഞ്ഞ ബന്ധുക്കള്‍ നാട്ടുകാരുമായി സംഘടിച്ച് സ്‌കൂളിലെത്തി ദയാനന്ദ മൂര്‍ത്തിയെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്ത പ്രതിയെ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ദയാനന്ദ മൂര്‍ത്തിയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Latest
Widgets Magazine