2019ലെ ആദ്യ മത്സരത്തിന് ഇറങ്ങിയ നെയ്മറുടെ ഹെയര്‍ സ്റ്റൈല്‍ കണ്ട് ആരാധകര്‍ ഞെട്ടി

2018 ഫെബ്രുവരിയില്‍ മാഴ്‌സെലില്‍ കളിക്കുമ്പോള്‍ നെയ്മറിന് കാല്‍മുട്ടിന് പരിക്ക് പറ്റിയിരുന്നു. പിന്നീട് വേള്‍ഡ് കപ്പില്‍ എത്തിയെങ്കിലും കളിയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ല്‍ നെയ്മറും പിഎസ്ജിയും എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്കുകള്‍ പ്രശ്‌നമായി. ‘തിരികെ വന്ന് കളിക്കാനിറങ്ങുന്നതും നമ്മുടെ ടീമിനൊപ്പം സമയം ചെലവഴിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. എന്റെ പരിക്കുകളും പിന്നീട് വേള്‍ഡ് കപ്പിലുണ്ടായ തോല്‍വിയുമൊക്കെ വളരെ മോശം അവസ്ഥയായിരുന്നു.

എന്നാല്‍ ഇതുപോലുള്ള മോശം അവസ്ഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ ലക്ഷ്യങ്ങളിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലണം’. പിഎസ്ജി സൈറ്റിനുവേണ്ടി സംസാരിക്കുമ്പോള്‍ 2018ല്‍ പറഞ്ഞതാണദ്ദേഹം. 2019ലെ ആദ്യ മത്സരത്തിന് ഇന്നലെയാണ് നെയ്മര്‍ ഇറങ്ങിയത്. കണ്ടത് നെയ്മറിന്റെ തീര്‍ത്തും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലായിരുന്നു. തന്റെ ഹെയര്‍ സ്‌റ്റൈല്‍ ഇടക്കിടെ മാറ്റാറുള്ള നെയ്മര്‍ ലോകകപ്പിന്റെ സമയത്ത് ചെയ്ത ഹെയര്‍ സ്‌റ്റൈല്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. ന്യൂഡില്‍സ് ഹെയര്‍ സ്‌റ്റൈല്‍ എന്നാണ് അന്ന് ഫുട്‌ബോള്‍ ഇതിഹാസം കാന്റോണ നെയ്മറിന്റെ ഹെയര്‍ സ്‌റ്റൈലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്തവണ നെയ്മറിന്റെ ഹെയര്‍ സ്‌റ്റൈല്‍ അങ്ങനെ പരിഹസിക്കപ്പെടാന്‍ സാധ്യതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ മുതല്‍ നെയ്മര്‍ ആരാധകര്‍ ഈ ഹെയര്‍ സ്‌റ്റൈല്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ നാന്റെസിനെതിരെ കളിച്ച നെയ്മര്‍ ലഭിച്ച പെനാള്‍ട്ടി എമ്പപ്പെയ്ക്ക് കൈമാറിയും ആരാധകരുടെ പ്രശംസ നേടി. നെയ്മറിന്റെ 50ആമത്തെ പി എസ് ജി മത്സരമായിരുന്നു ഇത്.

Top