ആരോഗ്യ വകുപ്പിന്റെ ഇരുട്ടടി; നിപ സമയത്ത് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാഴ്‌വാക്ക്?

കോഴിക്കോട്: നിപ വൈറസ് ബാധ വ്യപകമായി പടര്‍ന്ന സമയത്ത് സോവനം ചെയ്ത താത്കാലിക ജീവനക്കാരെ ആരോഗ്യവകുപ്പ് അധികൃതര്‍ പിരിച്ചുവിട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ 42 പേരെയാണ് ആരോഗ്യവകുപ്പ് പിരിച്ചുവിട്ടത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്.

നിപ വൈറസ്ബാധയെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞതിന് ശേഷം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് സേവനം ചെയ്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപകാലത്ത് സേവനമനുഷ്ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും കൊടുക്കുമ്പോഴാണ് താല്‍കാലിക ജീവക്കാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത്. സേവനത്തിന് നല്‍കാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ജീവനക്കാര്‍ പരാതിനല്‍കിയിട്ടുണ്ട്

Top