മുന്‍‌‌കൂര്‍ ജാമ്യം തേടി നാദിര്‍ഷ,പ്രതിയെന്നുറപ്പായി

കൊച്ചി: ഗൂഡാലോചനയിൽ നാദിര്‍ഷയും ഉണ്ടെന്നുറപ്പായി നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷ മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും നാദിര്‍ഷാ പറയുന്നു.

വീണ്ടും ചോദ്യ ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നുമായിരുന്നു നാദിര്‍ഷയുടെ നിലപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നാദിര്‍ഷ ഇപ്പോഴുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് ദിലീപിന് അനുകൂലമായ നീക്കം നടത്താണ് എന്നാണെന്നു റിപ്പോർട്ട് .കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി ഭരണതലത്തില്‍ സമ്മര്‍ദം ചൊലുത്താനാണെന്ന് സിനിമക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. കമലിന്റെ വരവ് ദിലീപിന് സഹായമൊരുക്കാനാണെന്ന് പ്രമുഖ നിര്‍മാതാവ് പറഞ്ഞു. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ അദേഹം വിസമ്മതിക്കുകയും ചെയ്തു.കമല്‍ഹാസനും ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളം നടനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.DILEEP NADHIRSHA NEW ദിലീപുമായും കമലിന് നല്ല ബന്ധമാണുള്ളത്. ആ സൗഹൃദമാണ് കമലിനെ തലസ്ഥാനത്തെത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. പോലീസും സര്‍ക്കാരും ദിലീപ് കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന് അനുകൂലമായി കാര്യങ്ങളുടെ ഗതി മാറ്റുകയാണത്രേ ഉലകനായകന്റെ വരവിന്റെ ലക്ഷ്യം.

കമല്‍ വന്നു പോയതിന്റെ തൊട്ടടുത്തദിവസം ഈ കുടുംബനായകന്‍ ദിലീപിനെ ജയിലിലെത്തി കാണുകയും ഓണക്കോടി സമ്മാനമായി നല്കുകയും ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ‘ആ കുറ്റവാളി’ എന്ന് പരസ്യമായി ദിലീപിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജയിലിലെത്തി താരത്തിന് പരസ്യപിന്തുണ നല്കിയതെന്നതും ശ്രദ്ധേയമാണ്. പ്രമുഖ നടന്മാരും സംവിധായകരും ഒപ്പം നിര്‍മാതാക്കളും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജയിലിലെത്തി നടനെ സന്ദര്‍ശിച്ചതും കാറ്റിന്റെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ദിലീപിന് അടുത്തതവണ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. നിയമവിദഗ്ധരും വിരുദ്ധ അഭിപ്രായക്കാരല്ല. ജാമ്യം കിട്ടിയാലുടന്‍ രാമലീല റിലീസ് ചെയ്യാനാണ് തീരുമാനം.തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ എന്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ യാതൊരു പ്രസക്തിയുമില്ലാത്ത സിപിഎം നേതാവിനെ കേരളത്തിലെത്തി കാണേണ്ട എന്തു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്കാനാണ് ഉലകനായകന്‍ വന്നതെന്ന് പറയപ്പെടുന്നു എന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു.അടുത്ത ദിവസം തന്നെ ദിലീപ് വീണ്ടും ജാമ്യ ഹർജി കൊടുക്കുന്നുണ്ട് എന്ന് റിപ്പോട്ട് ഉണ്ട് .പുതിയ ജാമ്യ ഹർജി വരുമ്പോൾ പോലീസിനെ കൊണ്ട് അനുകൂല നിലപാട് എന്ടുപ്പിക്കാനുള്ള നീക്കം എന്നും പറയപ്പെടുന്നു .

 

Top