അമ്പത്താറാം വയസ്സില്‍ പ്രണയാതുരനായി രവി ശാസത്രി; ക്രീന്‍ ബൗള്‍ഡാക്കിയത് ബോളിവുഡ് സുന്ദരി

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന മാധ്യമങ്ങളില്‍ നിറയുന്നത് പരിശീലകനായ രവിശാസ്ത്രിയാണ്. ഇംഗ്‌ളണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ട് പരമ്പര അടിയറ വച്ചതിന് പിന്നാലെയാണ് പരാജയ കാരണങ്ങള്‍ ചികയാന്‍ മാധ്യമങ്ങള്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ പരാജയ കാരണങ്ങളെ വെല്ലുന്ന വഴിത്തിരിവാണ് കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

അമ്പത്തിയാറാം വയസില്‍ രവിശാസ്ത്രിക്ക് ഉണ്ടായെന്ന് പറയപ്പെടുന്ന പ്രണയബന്ധമാണ് അദ്ദേഹത്തെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറക്കുന്നത് ബോളിവുഡിലെ സാമാന്യം തരക്കേടില്ലാതെ തിരക്കുള്ള ഹോട്ട് നടി നിമ്രത് കൗറാണ് രവിശാസ്ത്രിയെ ക്‌ളീന്‍ബൗള്‍ഡാക്കിയതെന്നാണ് ബി ടൗണിലെ സംസാരം. എന്നാല്‍ നിമ്രത് കൗര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് ശാസ്ത്രി ഭാര്യ ഋതുവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശാസ്ത്രിയും നിമ്രത്ത് കൗറും തമ്മില്‍ പ്രണയത്തിലാണെന്നാണ് മുംബയ് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടേയും പൊതുസുഹൃത്താണ് പ്രണയത്തിന്റെ ഹംസമായി എത്തിയതെന്നും പറയപ്പെടുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയും മറ്റും ഈ വിഷയം പൊലിപ്പച്ചതോടെ നിമ്രത്ത് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘എനിക്കൊരു റൂട്ട് കനാല്‍ വേണമെന്ന് തോന്നുന്നു. എന്നെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ഞാന്‍ കാണുന്നുണ്ട്. കെട്ടുകഥകള്‍ എപ്പോഴും വേദനിപ്പിക്കുന്നതാണ്’ – നിമ്രത് ട്വിറ്ററില്‍ കുറിച്ചു.

Latest
Widgets Magazine