ഡികാപ്രിയോയെ വിട്ടു; രണ്ട് മാസത്തിനുള്ളില്‍ പുതിയ കാമുകനെ പിടിച്ച് നിന അഗ്ഡാല്‍; കടല്‍തീരത്തെ ഇരുവരുടെയും ചുംബന ചിത്രങ്ങള്‍ വൈറല്‍

ഹോളിവുഡ് സൂപ്പര്‍താരം ലിയാനാര്‍ഡോ ഡികാപ്രിയോ, മാസങ്ങളോളം കൊണ്ടുനടന്ന കാമുകി ഇപ്പോള്‍ മറ്റൊരുവന് സ്വന്തം. 25കാരിയായ ഡച്ച് മോഡല്‍ നിന അഗ്ഡാലിന്റെ പുതിയ കാമുകന്‍ 22കാരനായ ജാക്ക് ബ്രിങ്ക്‌ലി കുക്ക് ആണ്. ഇരുവരും മെക്‌സിക്കോയിലെ തുളും ബീച്ചില്‍ അവധി ആഘോഷിക്കുകയാണ്. ഇരുവരുടെയും ഇഴുകി ചേര്‍ന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡികാപ്രിയോയുമായി പിരിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ പുതിയ കാമുകനെ കണ്ടെത്തുകയായിരുന്നു നിന. ഡികാപ്രിയോയുമൊത്ത് മാലിബുവിലെ ബീച്ചില്‍ അവധി ആഘോഷിച്ച ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇരുവരുടെയും ലിപ്‌ലോക്കും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ബ്രിങ്ക്‌ലി കുക്കിനൊപ്പവും ഇതുതന്നെയാണ് നിന ആവര്‍ത്തിച്ചിരിക്കുന്നത്. ബ്രിങ്ക്‌ലിക്കൊപ്പമുള്ള നിനയുടെ ലിപ്‌ലോക്ക് കാണുമ്പോള്‍ ഡികാപ്രിയോയെ ഓര്‍മ വരുന്നുവെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

Latest
Widgets Magazine