മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ബുധനാഴ്ച്ച മരിച്ച ചങ്ങരോത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൃതദേഹം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ അറിയിച്ചു.

ഇക്കാര്യത്തില്‍ മൂസയുടെ ബന്ധുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ ശ്രദ്ധയെടുത്ത് വേണം രോഗബാധ സ്ഥിരീകരിച്ചവരുടെ മൃതദേഹം മറവ് ചെയ്യാന്‍, വൈദ്യുത ശ്മശാനത്തില്‍ വച്ച് ദഹിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇനി മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മൂസയുടെ കുടുംബത്തിന് അത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുമെന്ന് ജയശ്രീ വ്യക്തമാക്കി.

Latest
Widgets Magazine