സേഫാകാൻ ജോസ് കെ.മാണി: നിഷ പാലായിലെത്തും; മാണി വിരമിക്കൽ നീക്കത്തിന്: ജോസ് കെ.മാണി നേതൃത്വത്തിലേയ്ക്ക്; കലങ്ങിമറിഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ രാജ്യസഭയിലേയ്ക്കു വിജയിച്ചു കയറി സേഫാകാൻ പദ്ധതിയുമായി ജോസ് കെ.മാണി. ഈ നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസുമായി വില പേശി രാജ്യസഭാ സീറ്റ് വാങ്ങിയതെന്നാണ് സൂചന. കോൺഗ്രസ് പാർട്ടി പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത നീക്കത്തിലൂടെ പാലായിൽ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. കെ.എം മാണി പാലാ സീറ്റ് രാജിവച്ച് രാജ്യസഭയിലേയ്ക്കു മത്സരിച്ചാലാണ് നിഷ പാലായിൽ സ്ഥാനാർത്ഥിയാകുക.
രാജ്യസഭാ സീറ്റിൽ സ്ഥാനാർത്ഥിയെ തേടി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുക. രണ്ടാം തവണ ജോയ് എബ്രഹാമിനെ രാജ്യസഭയിലേയ്ക്കു അയക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. മാണിയുടെ വിശ്വസ്തനായ മറ്റൊരാളെ ഈ സാഹചര്യത്തിൽ കണ്ടെത്തുക എന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായാണ് കെ.എം മാണിയെയോ, ജോസ് കെ.മാണിയെയോ രാജ്യസഭയിലേയ്ക്കു അയക്കാൻ പാർട്ടി ആലോചിക്കുന്നത്. ഇരുവരെയും രാജ്യസഭാ സീറ്റിലേയ്ക്കു പരിഗണിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
രാജ്യസഭാ സീറ്റിലേയ്ക്കു ഒരു സ്ഥാനാർത്ഥി വിജയിച്ചാൽ ഇയാൾക്ക് ആരു മാസം വരെ പാർലെന്റ് അംഗമായി തുടരും. ആരു മാസത്തിനുള്ളിൽ രാജി വച്ചാൽ മതിയാകും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കേ ജോസ് കെ.മാണി ആറു മാസം രണ്ടു സ്ഥാനവും ഒരുമിച്ച് വഹിക്കും. ആറു മാസത്തിനു ശേഷം പാർലമെന്റ് എം.പി സ്ഥാനാനം രാജിവച്ചാലും കോട്ടയം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുകയില്ല. കോൺഗ്രസിനെയും സി.പിഎമ്മിനെയും ഒരു പോലെ പിണക്കിയിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം മണ്ഡലത്തിൽ ഒരു തവണ കൂടി മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്നു കേരള കോൺഗ്രസ് എം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ജോസ് കെ.മാണി സേഫായ രാജ്യസഭയിലേയ്ക്കു മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പുവരെ അപകടം ഒഴിവാകുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top