മഞ്ജുവാര്യര്‍ക്കൊപ്പം നിവിന്‍ പോളി അഭിനയിക്കാനില്ല; നിവിന്‍ പോളി ആരെയാണ് പേടിച്ചത് ?

നീണ്ട ഇടnivin poliവേളയ്ക്ക ശേഷം വെള്ളിത്തിരയില്‍ തിരച്ചെത്തിയ മഞ്ജുവാര്യര്‍ സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുമ്പോള്‍ മഞ്ജുവിന്റെ നായികയാകാന്‍ നിവിന്‍ പോളിയില്ലെന്ന് വാര്‍ത്തയാണ് സിനിമാ ലോകത്തെ ചര്‍ച്ച. തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായക നടനാണ് നിവിന്‍ പോളി.

മഞ്ജു വാര്യരെയും നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനാണ് നിവിന്‍ നോ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണിനു സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി സിനിമയില്‍നിന്നും പിന്മാറുന്നതായാണ് നിവിന്‍ അറിയിച്ചതെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോഴും മഞ്ജുവിനെ പോലുള്ള ഒരു താരത്തിനൊപ്പമുള്ള ചിത്രം നിസാരകാരണം നിരത്തി നിവിന്‍ തള്ളിക്കളയാന്‍ ഇടയില്ലെന്നാണ് മറ്റുചിലരുടെ വാദം.

മഞ്ജുവിന് തിരിച്ചുവരവിന് കളമൊരുക്കിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിനോട് കിടപിടിക്കുന്ന സ്ത്രീ പക്ഷ സിനിമയാണ് സന്തോഷ് ശിവനും ഒരുക്കുന്നതെന്നും സൂചനയുണ്ട്. ഇതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് നിവിനെ ചിത്രം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗോസിപ്പുകള്‍ ഉയരുന്നത്. തുടര്‍ച്ചയായി ഹിറ്റു ചിത്രങ്ങളൊരുക്കി മേഖലയില്‍ ചുവടുറപ്പിച്ചശേഷം മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സഹതാരമായി തള്ളപ്പെടുന്നത് താരം ഇഷ്ടപ്പെടുന്നില്ലത്രെ.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വെറും പൊള്ളത്തരമാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. ഇത്തരമൊരു ചിന്ത നിവിന്റെ മനസില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുമ്പ് ‘മിലി’ എന്ന ചിത്രത്തില്‍ താരം അഭിനയിക്കില്ലായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നു. ഡേറ്റ് ഇല്ലാത്തതാണ് മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ സമ്മതം മൂളാഞ്ഞെതെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ മഞ്ജുവിനൊപ്പം അഭിനയിച്ചാല്‍ ഒരു സിനിമാ കേക്കസ് ശത്രുക്കളാകുമെന്നുള്ള ഭയമാണെന്നംു ഗോസിപ്പുണ്ട്‌

Top