ചാലക്കുടിയില്‍ എട്ടുനിലയില്‍ പൊട്ടുമെന്നുറപ്പായ ഇന്നസെന്റ് എറണാകുളത്തേയ്ക്ക് ചുവടുമാറുന്നു

കൊച്ചി: ചാലക്കുടി മണ്ഡലത്തില്‍ വന്‍ പരാജയമായി മാറിയ എംപി യാണ് ഇന്നസെന്റ്. ഇനിയൊരു തവണ കൂടി അവിടെ നിന്നാല്‍ വന്‍ പരാജയമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ഇന്നസെന്റ് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യമെടുത്ത് പിന്‍വാങ്ങിയിരുന്നു. ഇനി മത്സരിക്കാനില്ല എന്നായിരുന്നു നിലപാട്. എന്നാല്‍ എറണാകുളത്ത് മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ഇന്നസെന്റ് നല്‍കുന്നത്.

്തനിക്ക് ശാരിരീക അവശതകളുണ്ടെന്നും അതിനാല്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ താന്‍ വിസ്സമ്മതിക്കില്ലെന്നും ശാരിരീക അവശതകളുള്ള കാര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടിയില്‍ നിന്നും മാറി എറണാകുളത്ത് താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളില്‍ തിളങ്ങിയ സിനിമാക്കാരുണ്ട്. സിനിമ തൊഴിലാണ്, അതുപേക്ഷിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ട ആവശ്യമില്ല. ചാലക്കുടിയില്‍ തന്റെ സാന്നിധ്യം കുറവായിരുന്നുവെന്ന ആക്ഷേപം രാഷ്ട്രീയപ്രേരിതമാണ്. മണ്ഡലത്തില്‍ സ്ഥാപിച്ച 133 ഹൈമാസ്റ്റ് ലാമ്പുകളില്‍ 131 എണ്ണവും ഉദ്ഘാടനംചെയ്തത് താനാണ്. താന്‍ മണ്ഡലത്തില്‍ ഇല്ലെങ്കില്‍ ഇത്രയേറെ ലൈറ്റുകള്‍ തെളിയിക്കാന്‍ എത്തുന്നത് എങ്ങനെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Top