ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമ ഇനിയില്ല; വ്യാജവാര്‍ത്തകള്‍ക്കെതിരെ ഷാജി കൈലാസ്

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് സിനിമ ചെയ്യുന്നതായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്് വര്‍ഷങ്ങളായി. എന്നാല്‍ ഇരുവരെയും ഒരുമിപ്പിച്ച് നാലു വര്‍ഷംമുമ്പ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പ്രോജക്ട് ഉപേക്ഷിച്ചതായി സംവിധായകന്‍ ഷാജി കൈലാസ് തന്നെ വ്യക്തമാക്കുന്നു. ഇരുവരുടെയും ഡേറ്റുകള്‍ ക്ലാഷ് ആയതും, തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. ഇതിനെക്കുറിച്ച് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഷാജി കൈലാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി- മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സദയം ഖേദിക്കുന്നു.

Latest
Widgets Magazine