സണ്ണി ലിയോണിന്റെ പുകവലി വിരുദ്ധ വീഡിയോ പരസ്യം പുറത്ത് !..

മുംബൈ:പുകവലി കൊണ്ടു ജീവിതം നശിക്കുന്നവരെ ബോധവല്‍ക്കരിക്കാനും പുകവലി ഒഴിവാക്കുന്നതിനുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യം പുറത്തു വന്നു.

ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാല്‍ എന്നിവരും പതിനൊന്ന് മിനിറ്റ് എന്ന ടൈറ്റിലോടെയുള്ള പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. പരസ്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോളിവുഡില്‍ മസ്തിസാദെ എന്ന ചിത്രമാണ് സണ്ണി അവസാനമായി അഭിനയിച്ചത്. വണ്‍ നൈറ്റ് സ്റ്റാന്റ് എന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍.

Top