ഇന്ത്യ ഉയര്‍ത്തുന്ന ആണവഭീഷണിയെ ആരും ചോദ്യംചെയ്യുന്നില്ല: മോഡി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും പര്‍വേസ് മുഷറഫ്

വാഷിംഗ്ടണ്‍: ഇന്ത്യയോടുള്ള ലോകരാഷ്ട്രങ്ങളുടെ സമീപനത്തില്‍ ഇഷ്ടക്കേട് പരസ്യപ്പെടുത്തി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. അണ്വായുധശേഷി വിഷയത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടുമുള്ള സമീപനങ്ങള്‍ രണ്ടാണെന്നും ഇന്ത്യയോട് അനുകൂലമാണെന്നും മുഷറഫ് പറഞ്ഞു. വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെയും മോഡിക്കെതിരെയും മുഷറഫ് രൂക്ഷ പ്രതികരണം നടത്തിയത്.

അതേസമയം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും മുഷറഫ് ആഞ്ഞടിച്ചു. ഈ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച താല്‍പര്യം നരേന്ദ്രമോഡിക്ക് ഇല്ലെന്നും എന്നാല്‍ താന്‍ അധികാരത്തിലിരിക്കേ പാക്കിസ്ഥാനും ഇന്ത്യയും അനുരജ്ഞനത്തിന്റെ പാതയിലായിരുന്നുവെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ സ്ഥിതിക്ക് മോഡി അധികാരത്തിലെത്തിയപ്പോള്‍ മാറ്റം സംഭവിച്ചു. താന്‍ അധികാരത്തിലിരുന്ന സമയത്ത് പ്രധാനമന്ത്രിമാര്‍ ആയിരുന്ന എ.ബി വാജ്‌പേയോടും, മന്‍മോഹന്‍ സിങ്ങിനോടും സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാനെ മറയ്ക്കാന്‍ ആഗ്രഹിക്കുകയാണെന്നും മുഷറഫ് പറഞ്ഞു. ഇന്ത്യ അസ്വാഭാവിക ഭീഷണി ഉയര്‍ത്തിയതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഒരു ആണവ ശക്തിയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine