രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടി തിരിച്ചെത്തിയിട്ടും ചിത്രയെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല; പരിഭവമില്ലെന്ന് താരത്തിന്റെ മറുപടി

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ രാജ്യത്തിനായി സ്വര്‍ണം നേടിയശേഷം നാട്ടിലെത്തിയ പി.യു ചിത്രയെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ചിത്രയെ കൂട്ടാന്‍ അച്ഛന്‍ ഉണ്ണിക്കൃഷ്ണനാണ് കാറുമായി എത്തിയതും. തുടര്‍ന്ന് ബാഗുകളുമായി ഇരുവരും വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.
ആരും സ്വീകരിക്കാന്‍ എത്തിയില്ലെങ്കിലും തനിക്ക് പരിഭവമില്ലെന്ന് ചിത്ര പറഞ്ഞു. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ടീമില്‍ നിന്നും തഴയപ്പെട്ടശേഷം ചിത്രയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു തുര്‍ക്‌മെനിസ്ഥാനിലെ അഷ്ഗാബടിലേത്. മത്സരം കഠിനമായിരുന്നുവെന്നാണ് ചിത്ര പറഞ്ഞത്.ആദ്യമായിട്ടാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മത്സരിച്ചത്. ജപ്പാന്‍, ചൈന തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്കൊപ്പമായിരുന്നു. രണ്ടു റൗണ്ട് പിന്നിട്ടപ്പോള്‍ പിറകിലായിരുന്നു. അവസാന ലാപ്പില്‍ എതിരാളികളെ മറികടക്കാനായതിന് ദൈവത്തിന് നന്ദിയെന്നും ചിത്ര പറഞ്ഞു.

Latest
Widgets Magazine