മനമിളക്കാൻ പഴയ നോക്കിയ പുതിയ രൂപത്തിലെത്തുന്നു; രൂപം മാത്രമല്ല രീതിയും മാറ്റമുണ്ട്

ടെക്‌നിക്കൽ ഡെസ്‌ക്

ഏറെ കാത്തിരിപ്പുകൾക്കുശേഷം നോക്കിയ 3310 യുടെ പരിഷ്‌കരിച്ച മോഡൽ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കി. നോക്കിയ ഫോണുകളുടെ വിൽപനയ്ക്ക് അനുമതിയുളള എച്ച്എംഡി ഗ്ലോബൽ ആണ് ഇന്ത്യൻ വിപണികളിലും ഫോൺ എത്തിക്കുന്നത്. മേയ് 18 മുതൽ കടകളിൽ ഫോൺ ലഭ്യമായിത്തുടങ്ങും. 3,310 രൂപയാണ് ഫോണിന്റെ വില.
ചുവപ്പ്, മഞ്ഞ, ഡാർക്ക് ബ്ലൂ, ഗ്രേ എന്നീ നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്. 2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 22 മണിക്കൂറോളം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാൻഡ് ബൈ മോഡിൽ ഒരു മാസവും ഉപയോഗിക്കാം. പഴയ നോക്കിയ 3310 ന്റെ അതേ മോഡലിൽതന്നെയാണ് പുതിയ പതിപ്പും ഇറക്കിയിരിക്കുന്നത്.
16 എംബി ഇന്റേണൽ സ്റ്റോറേജുണ്ട്. ഇരട്ട സിം ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ക്യാമറയും ഉണ്ട്. രണ്ടു മെഗാപിക്‌സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് എൽഇഡി ഫ്‌ലാഷ് ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് മറ്റൊരു വലിയ പ്രത്യേകതയാണ്. പഴയ 3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്‌കരിച്ച പതിപ്പ് പതിയ ഹാൻഡ്‌സെറ്റിലും ലഭ്യമാണ്. ഹെഡ്‌ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, 32 ജിബി വരെ ഉയർത്താം, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ, 2ജി കണക്റ്റിവിറ്റി എന്നിവ പ്രധാന ഫീച്ചറുകളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top