നോര്‍ക്ക മന്ത്രി കെ.സി. അറിഞ്ഞോ ? ലിബിയയില്‍ കുടുങ്ങിയ 29 പേര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്; സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്ന് പരാതി.സഹായം അഭ്യര്‍ത്ഥിച്ച് ഉമ്മന്‍ചാണ്ടിയെയും ബന്ധപ്പെട്ടു

കേരളത്തില്‍ ഒരു പ്രവാസികാര്യമന്ത്രിയുണ്ട്. നോര്‍ക്ക മന്ത്രി കെ.സി ജോസഫ് അറിഞ്ഞോ ലിബിയയില്‍ കുടുങ്ങിയ 29 പേര്‍ കൊച്ചിയിലെത്തി.ഇവരുടെ രക്ഷക്കായി ഈ മന്ത്രി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലാ എന്ന ആരോപണം ശക്തമായി ലിബിയയില്‍ കുടുങ്ങിയ 18 മലയാളികളടക്കം 29 പേരാണ് ഇന്ന് രാവിലെ കൊച്ചിയില്‍ വിമാനമിറങ്ങിയത്. രാവിലെ എട്ടരയോടെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലാണ് ഇവര്‍ എത്തിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പത്തരയോടെ ഇവര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി. വികാരനിര്‍ഭരമായ സ്വീകരണമാണ് ബന്ധുക്കള്‍ ഇവര്‍ക്ക് വിമാനത്താവളത്തില്‍ നല്‍കിയത്.libya -kochi

യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് മടങ്ങിയെത്തിയവര്‍ പരാതിപ്പെട്ടു. സ്വന്തം പണം മുടക്കിയാണ് വിമാനടിക്കറ്റ് എടുത്തതെന്നും ഇവര്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും തങ്ങള്‍ ബന്ധപ്പെട്ടു. എല്ലാ സഹായവും ചെയ്ത് നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മൂന്ന് വീടുകളിലായാണ് കുട്ടികളടക്കം ഇവര്‍ ലിബിയയില്‍ കഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സ്വന്തം പണം മുടക്കിയാണ് ടിക്കറ്റ് എടുത്തതെന്ന ആരോപണം ശരിയാണെന്നും വിമാന ടിക്കറ്റിന് ചെലവായ പണം തിരിച്ചുനല്‍കുമെന്നും നോര്‍ക്ക ജനറല്‍ മാനേജര്‍ ശിവപ്രസാദ് അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഇവരെ തിരിച്ചെത്തിക്കുന്നതിനായി നോര്‍ക്ക പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും ട്രിപ്പോളിയില്‍ നിന്ന് ഇസ്തംബൂള്‍ വരെ ടിക്കറ്റ് എടുക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ടിക്കറ്റ് ഒരുമിച്ച് എടുക്കാന്‍ പറഞ്ഞതെന്നും മുഴുവന്‍ തുകയും സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.നോര്‍ക്ക വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.സി .ജോസഫ് മന്ത്രി ലിബിയയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ചെറുവിരല്‍ പോലും അനക്കിയില്ലാ എന്നത് കടുത്ത പ്രതിക്ഷേധത്തിനിടയാകിയിട്ടുണ്ട്.sushama tweet-oc

അതേസമയം വിവിധ ഗള്‍ഫ് മേഖലകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തിയ ആയിരക്കണക്കായ മലയാളി പ്രവാസികള്‍ക്കു വേണ്ടി ആരു പണം നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടിയോട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ്പറഞ്ഞു.ഇറാഖ്, ലിബിയ, യെമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിനു മലയാളികളായ ഭാരതീയരെയാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ചത്. ഇതിനൊക്കെ ആരാണു പണം നല്‍കിയതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം; സുഷമാ സ്വരാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

താങ്കളാണ് ഈ വിവാദം തുടങ്ങി വച്ചതെന്നും, നമ്മള്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ പൗരന്മാര്‍ക്കു വേണ്ടിയാണെന്നും സുഷമാസ്വരാജ് ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിച്ചു.ലിബിയയിലെ ആഭ്യന്തരകലാപത്തില്‍ കുടുങ്ങിക്കിടന്ന 29 മലയാളികളെ കേന്ദ്രം ഇന്നു തിരികെയെത്തിച്ചിരുന്നു. എന്നാല്‍ അവരെ കൊണ്ടുവരാനുള്ള ചെലവ് കേരളമാണ് വഹിച്ചതെന്ന തരത്തിലുളള ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദത്തിനു മറുപടിയായാണ് മന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചത്.

Top