ശശീകലയില്‍ പേടി ?മഹാഭാരതം അല്ല രണ്ടാമൂഴം തന്നെ;പേരുമാറ്റം ഭീഷണികൊണ്ടല്ലെന്ന് നിര്‍മാതാവ്

കൊച്ചി :എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാഭാരതമെന്ന പേരിലായിരിക്കില്ല റിലീസ് ചെയ്യുകയെന്ന് നിര്‍മാതാവ് ബിആര്‍ ഷെട്ടി. മലയാളത്തില്‍ ചിത്രം രണ്ടാമൂഴം എന്ന പേരില്‍ തന്നെയാകും റിലീസ് ചെയ്യുക.നേരത്തെ മഹാഭാരതം എന്ന പേരാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്.

അതേസമയം മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.എംടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മഹാഭാരതം എന്ന പേരിട്ടാല്‍, ആ സിനിമ തിയേറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ഭീഷണിമുഴക്കിയിരുന്നു.എന്നാല്‍, ആരുടെയും ഭീഷണി ഭയന്നല്ല തീരുമാനം മാറ്റിയത് എന്നാണ് ഷെട്ടിയുടെ വിശദീകരണം.നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും.

Latest
Widgets Magazine