ഫ്രാങ്കോക്ക് നോട്ടീസ് അയച്ചു;സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് വിജയ് സാക്കറെ

കൊച്ചി: കന്യാസ്ത്രീയെ പതിമൂന്ന് തവണ ബലാൽസംഗം ചെയ്തു എന്ന് ആരോപണ പരാതിയുള്ള    ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെ. സെപ്റ്റംബര്‍ 19ന് ബിഷപ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.

മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഐജി പറഞ്ഞു. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു.

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി രംഗത്ത് . കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.

എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.

 

വികാരിയുടെ വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റർ ലൂസി. ഫ്രാങ്കോയ്ക്ക് ഇഷ്ടം സ്‌കോച്ച് വിസ്‌കിയും ഇറ്റാലിയന്‍ ഭക്ഷണവും.വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ് നിർബന്ധം. കുടിച്ചും കഴിച്ചും സുഖിച്ച ബിഷപ്പിന് കിട്ടുന്നത് ദോശയും ഉപ്പുമാവും ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍..ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും ബിഷപ് പദവി മാറ്റാനാകില്ല സിസ്റ്ററിന് സഭയുടെ വിലക്ക് അവകാശ ലംഘനം; സഭ തെറ്റ് ചെയ്ത ബിഷപ്പിനെ സംരക്ഷിക്കുന്നെന്നും കെകെ രമ കുറവിലങ്ങാട്ടെ മഠം 15 തവണ സന്ദര്‍ശിച്ചു, രാത്രി തങ്ങി, അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം, ഇടയനോടൊപ്പം ഒരു ദിനം.. ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍
Latest
Widgets Magazine