ഷുഹൈബ് വധം: ഒപ്പം വെട്ടേറ്റ നൗഷാദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കസ്റ്റഡിയിലുള്ളവര്‍ ഡമ്മി പ്രതികള്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കസ്റ്റഡിയിലുള്ളവര്‍ ഡമ്മി പ്രതികളാണെന്ന സംശയം കൂടന്നു. വെട്ടിയ സംഘത്തില്‍ ആകാശ് ഉണ്ടായിരുന്നില്ലെന്ന് ഒപ്പം വെട്ടേറ്റ് ആശുപത്രിയില്‍ കഴയുന്ന നൗഷാദ്. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയതെന്നും നൗഷാദ്. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ്. ആകാശിനെ നൗഷാദിന് നേരിട്ടറിയാം.

26 – 27 വയസ്സുള്ളവര്‍ ആണ് വെട്ടിയ സംഘത്തില്‍ ഉള്ളത്. ആകാശ് ആ സംഘത്തില്‍ ഇല്ലെന്നും നൗഷാദ് ഉറപ്പിച്ച് പറയുന്നു. ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ആകാശ് തില്ലങ്കരിയെ നൗഷാദിന് നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലെന്നും നൗഷാദ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഷുഹൈബിന്റെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചത് വാളുകള്‍. പ്രതികളില്‍ ചിലര്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ട്.പുറം ജില്ലകളിലും സംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കൊലയാളികളെത്തിയത് വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണെന്നും പൊലീസ് വിശദമാക്കി.

നേരത്ത ഷുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന് ആരോപിച്ചിരുന്നു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോള്‍ നല്‍കിയതെന്ന് സുധാകരന്‍ ആരോപിച്ചു. ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ അത് ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു. കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു.

പ്രതികളെ പിടിക്കാന്‍ താമസിച്ചതിലും, ഐജി സ്ഥലത്തില്ലാത്ത സമയത്ത് പ്രതികളെ പിടികൂടിയതിലും എല്ലാം ദുരൂഹത നിഴലിക്കുന്നു. സിപിഎം കേസ് അട്ടിമറിക്കാന്‍ എല്ലാം ശ്രമവും നടത്തുന്നെന്നത് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. ഡമ്മി പ്രതികളെ നല്‍കിയാല്‍ കേസ് ഹൈക്കോടതിയിലെത്തിച്ച് തേച്ചുമാച്ച് കളയാനാകും എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

Top