ഈസ്റ്റരും വിഷുവും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്തമായി ആഘോഷിച്ചു

കോര്‍ക്ക് :ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും സ്മരണകളുയര്‍ത്തി ഈസ്റ്റരും, വിളവെടുപ്പു ഉത്സവമായ വിഷുവും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്തമായി ടോഘെര്‍ ഫുട്ബാള്‍, ഹര്‍ലിങ്ങ് ക്ലബ്ബില്‍ വര്‍ണാഭമായി ആഘോഷിച്ചു.

vishuഭാരവാഹികള്‍ ഒരുമിച്ചു ഭദ്രദീപം കൊളുത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി .മെയ്‌മോള്‍ സെല്‍വരാജും, ഹരികൃഷ്ണനും ഒരുക്കിയ വിഷുക്കണി കോര്‍ക്കിന് പുതിയ അനുഭവമായി. ഡബ്ലൂ എം സി
കോര്‍ക്ക് പ്രസിഡന്റ്റ് ശ്രീ. ഹാരി തോമസ്‌ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ. പോള്‍ തെറ്റയില്‍, എല്ലാവര്‍ക്കും ഈസ്റ്റെര്‍, വിഷു ആശംസകള്‍ നേര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

vishu11കോര്‍ക്കില്‍ നിന്നും ഓസ്ട്രെലിയക്ക് കുടിയേറിപ്പോകുന്ന ജോസ് ജോര്‍ജ്ജിനും(ഡെബ്ലൂ എം സി കോര്‍ക്ക്സെക്രട്ടറി) കുടുംബത്തിനും പരിപാടികളുടെ കണ്‍വീനര്‍മാരായ ശ്രീ. ഷാജു കുര്യാക്കോസ്, ശ്രീ. സജോഷ് ജോസഫ്‌ പൂച്ചെണ്ട് നല്കി യാത്രാമംഗളങ്ങള്‍ നേര്‍ന്നു. വികാരാധീനനായ ജോസ് ജോര്‍ജ് എല്ലാസ്നേഹാദരങ്ങള്‍ക്കും നന്ദി അറിയിച്ചു.

vishu4ശ്രീമതി. ഷീബ ജോസഫ്‌ ആയിരുന്നു അവതാരിക. കോര്‍ക്കിലെ കുട്ടികളുടെ നൃത്ത കലാപരിപാടികള്‍ക്കുശേഷം ഷാജു ലൈവ് ഒരുക്കിയ ഗാനമേള സദസ്സിനെ ഇളക്കിമറിച്ചു.അന്റു ഔസെഫ് തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണത്തിനു ശേഷം ശ്രീ. വില്‍‌സണ്‍ കോര്‍ക്കിലെ എല്ലാ നല്ലവരായ സുഹ്രുത്തുക്കള്‍ക്കും, എല്ലാം വിജയകരമാക്കിയ സംഘാടകര്‍ക്കും, സ്പോണ്‍സെര്‍സിനും നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് പരിസമാപ്തിയായി.

vishu5

Top