രാജ്യത്ത് വീടില്ലാത്ത യുവാക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; വീടില്ലാത്ത യുവാക്കൾ 78 ശതമാനം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്ത യുവാക്കളുടെ എണ്ണം 50 ശതമാനത്തിലധികമായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടത്തിയ പഠനങ്ങളിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. യുവാക്കളുടെ ഇടയിൽ വീടില്ലായ്മ പ്രശ്നം അതിരൂക്ഷമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള 78 ശതമാനം ആളുകൾ വീടില്ലാത്തവരായി ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹൗസിങ് ഡിപ്പാർട്മെന്റിന്റെ കണക്കുകൾ പ്രകാരം 776 യുവാക്കൾ 8 എമർജൻസി ഡിപ്പാർട്ട്മെന്റിലും, തെരുവിലുമായി കഴിയുന്നു. ഫോക്കസ് അയർലണ്ടാണ് ഈ റിപ്പോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
യുവാക്കൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ കുറവായതും ഈ വിഭാഗത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഫോക്കസിന്റെ ഡയറക്ടർ മൈക്ക് അലൻ പറയുന്നു. അക്കൊമൊഡേഷൻ സൗകര്യം ഇല്ലാത്ത യുവാക്കൾ പലരും ശാരീരികമായും-മാനസികമായും നിലവാരം പുലർത്താത്തവരുമാണ്. രാജ്യത്തെ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ ഭാഗമാവുന്നവരും തെരുവിലാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഭക്ഷണവും, വസ്ത്രവുമാണ് ഇവരുടെ പ്രധാന ആവശ്യം.
രാത്രിയിൽ തെരുവിൽ അഭയം പ്രാപിക്കുന്ന ഇക്കൂട്ടർ പകൽ സമയങ്ങളിൽ ചെറിയ തൊഴിലിലും ഏർപെടുന്നുണ്ട്. ദാരിദ്ര്യവും, തൊഴിലില്ലായ്മയും കൊണ്ട് വീർപ്പുമുട്ടുന്ന ഇവരെ തൊഴിൽ പരിശീലനം നൽകി വൈദഗ്ദ്യമുള്ളവരാക്കി മാറ്റിയാൽ തൊഴിൽ മേഖലക്ക് ഇവരെ ഉപയോഗപ്പെടുത്താനും കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top