സ്‌കോട്ട്‌ലൻഡും യൂറോപ്യൻ യൂണിയനു പുറത്തേയ്ക്ക്; ഹിതപരിശധനയ്‌ക്കൊരുങ്ങി സ്‌കോട്ട്‌ലൻഡ് സർക്കാർ

സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രക്‌സിറ്റ് നടപടി യുകെയെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ ബ്രിട്ടനിൽ നിന്ന് വിട്ടുപോകാൻ വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് ഒരുങ്ങി സ്‌കോട്ട്‌ലൻഡ്. ബ്രക്‌സിറ്റ് നടപടിയെ എതിർത്ത സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും മറ്റും അവസരം മുതലെടുത്തു
ഹിതപരിശോധനയ്ക്ക് കോപ്പു കൂട്ടുകയാണ്.
അടുത്ത വർഷം ഹിതപരിശോധനയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്ന് സ്‌കോട്ടിഷ് നാഷണൽ പാർട്ടി നേതാവും ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്റ്റർജെൺ അറിയിച്ചു. ബ്രക്‌സിറ്റ് ബില്ലിൽ പ്രഭുസഭ വരുത്തിയ ഭേദഗതികളും ഹിതപരിശോധന നടത്താൻ നിക്കോളയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സ്വതന്ത്ര സ്‌കോട്ട്‌ലൻഡിന് ഇനിയും വളരാനുണ്ടെന്ന് നിക്കോള പറഞ്ഞു. അടുത്ത വർഷം ബ്രക്‌സിറ്റ് നടപടികൾ നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ഉന്നയിച്ചു ജനങ്ങളെ സമീപിക്കുകയാണ് തന്ത്രം.
സ്‌കോട്ട്‌ലൻഡ് സ്വതന്ത്രമായാൽ യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കു എന്നായിരിക്കും വാഗ്ദാനം. സ്‌കോട്ട്‌ലൻഡ് സ്വതന്ത്രമായാൽ സ്വാഭാവികമായും യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കും. ബ്രക്‌സിറ്റ് ഹിത പരിശോധനയിൽ റീമെയിൻ ചിരിക്കു മൃഗീയ ഭൂരിപക്ഷമാണ് സ്‌കോട്ടിഷ് ജനത നൽകിയത്. രാജ്യത്തെ എണ്ണ നിക്ഷേപം തുറുപ്പു ചീട്ടാക്കുകയാണ് നിക്കോള. അതുവഴി വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും അവർ പറയുന്നു. കഴിഞ്ഞ ഹിത പരിശോധനയിൽ ജനങ്ങൾക്ക് മുന്നിൽ കാര്യമായ അജണ്ടയില്ലാതെയാണ് നിന്നത്. എന്നാൽ ഇത്തവണ ബ്രക്‌സിറ്റ് വിഷയമുണ്ട്. അതുവഴി ഹിതപരിശോധന അനുകൂലാമാലകമെന്നു എസ്എൻപി കണക്കുകൂട്ടുന്നു.
സ്‌കോട്ട്‌ലൻഡ് വീണ്ടും ഹിതപരിശോധനയിലേക്കു നീങ്ങുന്നത് തെരേസ മേയുടെ തലവേദന കൂട്ടും.
Top