അബോർഷൻ വിരുദ്ധ നിയമം: റഫറണ്ടം അനിവാര്യമാണെന്നു രാഷ്ട്രീയ പാർട്ടികൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് നിലവിലുള്ള ആന്റീ അബോർഷൻ നിയമത്തിൽ അടിയന്തരമായി പൊളിച്ചെഴുത്തു നടത്തണമെങ്കിൽ വിപുലമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നു രാഷ്ട്രീയപാർട്ടികൾ ധാരണയിൽ എത്തിയതായി സൂചന. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതു സംബന്ധിച്ചു ഏകദേശധാരണയിൽ എത്തിച്ചേർന്നതായാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സിറ്റിസൺസ് അസംബ്ലിയിൽ അബോർഷൻ നിയമത്തിൽ അടിയന്തരമായി റഫറണ്ടം നടത്തണമെന്ന നിർദേശം ഉയർന്നിരുന്നു.
കഴിഞ്ഞ വീക്കെൻഡിൽ ചേർന്ന സിറ്റിസൺസ് അസംബ്ലിയിലാണ് അബോർഷൻ നിയമത്തിൽ ഭേദഗതി വീണ്ടും വരുത്തണമെന്ന നിർദേശം ഉയർന്നത്. ഇതു സംബന്ധിച്ചുള്ള നടപടികൾ സർക്കാർ പിൻതുരുമെന്ന നിർദേശമാണ് ഉയർന്നത്. അസംബ്ലി റെക്കമൻഡേഷനു ശേഷം സിറ്റിസൺസ് അസംബ്ലിയുടെ നിർദേശം അടുത്തതായി ചേരുന്ന സ്പഷ്യൽ ഓയ്‌റിച്ചാട്‌സ് കമ്മിറ്റിയ്ക്കു റഫറണ്ടത്തിനായി അയക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ഡെയിലുംസെനറ്റും തമ്മിൽ കമ്മിറ്റിയിൽ അംഗങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചുള്ള തർക്കം തുടരുന്നതാണ് നിലവിൽ കമ്മിറ്റി രൂപീകരണം ഓരോ നിമിഷവും വൈകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെനഡ് ഏഴു അംഗങ്ങളെ വീതം കമ്മിറ്റിയിലേയ്ക്കു നിർദേശിക്കുന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫൈൻഗായേലുംഫിന്നാ ഫെയിലും കമ്മിറ്റിയുടെ ഭൂരിഭാഗവും പിടിച്ചടക്കുമെന്നാണ് ഇരുപാർട്ടികൾക്കും സഭയിലുള്ള ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top