ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ജിദ്ദ: ജിദ്ദയിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഉപ്പേങ്ങൽചോലയിലെ പരേതനായ സൂപ്പിയുടെ മകൻ പിലാക്കൽ അലവി (55) ആണു മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ചെറുകപ്പള്ളി ആമിന. മക്കൾ: ഹസ്‌നത്ത്, ഹാരിസ്, ഹന്ന തസ്‌നി. മരുമക്കൾ: ജലീൽ (വെട്ടത്തൂർ), റാബിയ (പെരിന്താട്ടിരി).
അങ്കമാലിയിലെ തൊമ്മി കൊലക്കേസ് പ്രതിയായ സജിയെ വധഭീഷണി നേരിടുന്ന കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച ഫാ. നിക്കോളാസ് മണിപ്പറമ്പലിന്റെ നീക്കം സംശയാസ്പദം. കൊലക്കേസ് പ്രതി എന്നറിഞ്ഞു തന്നെയാണ് സജിയെ കൂടെ കൂട്ടിയതെന്ന് നാരദ ന്യൂസിനോട് ഫാ. നിക്കോളാസ് നടത്തിയ ഈ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകും

Latest
Widgets Magazine